"കടമറ്റത്ത് കത്തനാര്‍" പേര് വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. കടമറ്റത്ത് കത്തനാര്‍ പേര് വിവാദത്തില്‍ മറുപടിയുമായി നടന്‍ ജയസൂര്യ. ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്ന് ജയസൂര്യ പറഞ്ഞു.
ഏറെ പഠനഗവേഷണങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ കത്തനാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പേര് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല. അവര്‍ ചെയ്യുന്നത് അവരുടെ കത്തനാരാണ് നമ്മള്‍ ചെയ്യുന്നത് നമുടെ കത്തനാരും. അവര്‍ ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. നമുക്ക് വിലക്കാന്‍ ആകില്ലല്ലോ. രണ്ടും പുറത്തുവരട്ടെ. ജനം കണ്ട് തീരുമാനിക്കട്ടെ. ഒരഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.
റോജിന്‍ തോമസും ടി എസ് സുരേഷ് ബാബവും സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് കടമറ്റത്ത് കത്തനാര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ഒന്ന് ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാരും, മറ്റൊന്ന് ബാബു ആന്റണിനായകനാകുന്ന ചിത്രവും. ഇരു ചിത്രങ്ങളും ത്രിഡിയിലാണ് ഒരുക്കിയിരിക്കുന്നത്.