Image

20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില്പനയ്ക്ക് യു.എസ്. സാക്ഷ്യം വഹിക്കുന്നു(എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 26 November, 2021
20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില്പനയ്ക്ക് യു.എസ്. സാക്ഷ്യം വഹിക്കുന്നു(എബ്രഹാം തോമസ്)
യു.എസില്‍ ഉപഭോക്താക്കള്‍ തിരക്കിലാണ്. തൊഴില്‍ രംഗത്തെ അരക്ഷിതത്വവും കുതിച്ചുയരുന്ന വിലയും സപ്ലൈ ചെയിനിലെ സംവിധാന പഴകളും ഒന്നും അവരെ ബാധിക്കുന്നില്ല. കോവിഡ് 19 അനിയന്ത്രിതമായി പടര്‍ന്നിരുന്നു എന്നത്, പഴങ്കഥ. ഈ ഒഴിവുദിനങ്ങളില്‍ അവര്‍ വാങ്ങിക്കൂട്ടുക കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള സാധനങ്ങളും സേവനങ്ങളും ആയിരിക്കും.

ഇതാണ് സാമ്പത്തിക വിദദ്ധര്‍ ഈ താങ്ക്‌സ് ഗിവിംഗ് ദിനങ്ങളെകുറിച്ച് പ്രവചിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു നില്‍ക്കുന്നു. തൊഴില്‍ ലഭ്യത ചില നിബന്ധനകള്‍ക്ക് വിധേയമായി ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വേതനവും നീക്കിയിരിപ്പും ലേശം കൂടിയത് നികത്താന്‍ സാധനങ്ങളുടെ വിലയും ദീര്‍ഘദൂരവിമാനയാത്രകളുടെ ടിക്കറ്റ് വിലകളും ക്രമാതീതം വര്‍ധിപ്പിച്ചതിന് കഴിയും. ഇതിന് പുറമെയാണ് ഗ്യാസി(പെട്രോളി)ന്റെ വില ഉയരുന്നത്. റിസര്‍വില്‍ കുറെ പിന്‍വലിച്ചു വില ചെറുതായി പിടിച്ചു നിര്‍ത്താന്‍ പ്രസിഡന്റ് ശ്രമിക്കുന്നു.

കോവിഡ്-19 ഒരു മഹാമാരിയായി പടരുന്നതിന് തെല്ലൊരു ആശ്വാസമുണ്ട്. രണ്ട് വാക്‌സിനേഷനുകളും ബൂസ്റ്ററും അധികം പേര്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് ഒരു നേട്ടമാണ്. പക്ഷെ ഒഴിവുദിനങ്ങളില്‍ മലവെള്ളപ്പാച്ചില്‍ പോലെ ബീച്ചുകളിലും പൊതു സ്ഥലങ്ങളില്‍ ഒത്ത്‌ചേരുന്നതും ്‌സ്വകാര്യ ആഘോഷങ്ങളും മഹാമാരി പടരുവാനുള്ള സാധ്യത പതിമടങ്ങ് വര്‍ധിപ്പിക്കുന്നു. ഒഴിവുദിനങ്ങള്‍ (ഒന്നോ രണ്ടോ ദിവസം  ശനി, ഞായര്‍) ആഘോഷിക്കുവാന്‍ 36 ലക്ഷം ടെക്‌സസുകാര്‍ 50 മൈലോ അതിലധികമോ ഡ്രൈവ് ചെയ്യുമെന്ന് ട്രാവല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു. ഇത് ഒരു സംസ്ഥാനത്തെ കരമാര്‍ഗമുള്ള യാത്രയുടെ വിവരം മാത്രമാണ്. ഇനിയുള്ളത് ഹോളിഡേ ഷോപ്പിംഗാണ്. ഡേ ആഫ്ടര്‍ താങ്ക്‌സ് ഗിവിംഗില്‍ സ്റ്റോറുകള്‍ തുറക്കുന്നതിന് മുമ്പു തന്നെ നീണ്ടക്യൂവില്‍ സ്ഥാനം കണ്ടെത്തുന്നു. ഓണ്‍ലൈന്‍ സൗകര്യമുള്ളവര്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ തപസ്സിരിക്കുന്നു.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ മൊത്തം വില്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10% മുതല്‍ 13% വര്‍ധിക്കും. ആലിക് സ്‌പോര്‍ട്ടണേഴ്‌സ് എന്ന കണ്‍സള്‍ട്ടന്റ് സ്ഥാപനം പറയുന്നു. നാഷ്ണല്‍ റീട്ടെയില്‍ ഫെഡറേഷന്‍ കഴിഞ്ഞ 5 വര്‍ഷം വീട്ടുജോലികള്‍ക്കും കുട്ടികളെ സ്‌ക്കൂളിലാക്കാനും ആശുപത്രിയിലായ ഉറ്റവരെ നോക്കാനും ചെലവഴിച്ച സമയത്തിന്റെ വലിയ പങ്ക് ഇത്തവണ ഷോപ്പിംഗിനായി മാ്റ്റിവയ്ക്കുവാന്‍ കഴിയും.യു.എസ്. ഇപ്പോഴും മഹാമാരിയുടെ പിടിയില്‍നിന്ന് മോചിതമായിട്ടില്ല. സപ്ലൈ ചെയിന്‍ പ്രശ്‌നമുക്തമല്ല. ചെറുതും വലുതുമായ കച്ചവടക്കാര്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് നടുവിലും ഉപഭോക്താക്കളുടെ താല്‍പര്യം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച വരെയുള്ള നവംബറിലെ ഓണ്‍ലൈന്‍ വില്പന കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 19.8% കൂടുതലാണ്. ബ്ലാക്ക് ഫ്രൈഡേ വലിയ ഇന്‍സ്റ്റോര്‍ വില്പനയുടേതാണെങ്കില്‍ തുടര്‍ന്നു വരുന്ന സൈബര്‍ മണ്‍ഡേ ഏറ്റവുമധികം വില്പന ഓണ്‍ലൈനില്‍ നടക്കുന്ന ദിവസമാണെന്ന് അഡോബി അനാലിറ്റിക്‌സ് പറഞ്ഞു. മുമ്പ് രഹസ്യമായി വച്ചിരുന്ന വിലക്കുറവുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വാള്‍മാര്‍ട്ട്, ടാര്‍ജെറ്റ് വെസ്റ്റ് ബൈ, ആമസോണ്‍ എന്നീ വ്യവസായ ഭീമന്മാര്‍ ഉപഭോക്താക്കളെ അറിയിക്കുന്നു. ഇളവുകള്‍ ചില സ്ഥാപനങ്ങള്‍ ഹാലോവീന്‍(ഒക്ടോബര്‍ 31ന്) തന്നെ ആരംഭിച്ചു.

പ്ലേസര്‍: എഐഎന്ന സ്ഥാപനത്തിന്റെ മന്ത്‌ലി മാള്‍ ഇന്‍ഡക്‌സ് 100 ടോപ് ടയര്‍ യു.എസ്. മാളുകളിലെ ഉപഭോക്താക്കളുടെ സന്ദര്‍ശനത്തിന്റെ ഡേറ്റ ശേഖരിക്കുന്നു. ഡേറ്റ അനുസരിച്ച് ഈ വര്‍ഷം ജൂലൈയില്‍ മാത്രമാണ് വര്‍ധന രേഖപ്പെടുത്തിയത്-0.08%. ഔട്ട് ഓഫ് സ്റ്റോക്ക് സന്ദേശങ്ങള്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ചൊവ്വാഴ്ച വരെ 8% കൂടി. ഷോപ്പര്‍ ട്രാഫിക് കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് ഈ നവംബറില്‍ 80% മുതല്‍ 85% വരെ വര്‍ധിക്കുമെന്ന് കോവന്‍ റിസര്‍ച്ച് പറയുന്നു. ഗിഫ്റ്റ് കാര്‍ഡുകളുടെ വില്പന ഈ വര്‍ഷം 28 ബില്യന്‍ ഡോളറില്‍ കൂടുതല്‍ ഉണ്ടാകുമെന്ന് എന്‍ആര്‍എഫ് പറഞ്ഞു. 2018 ല്‍ സംഭവിച്ച 29.9 ബില്യന്‍ ഡോളറാണ് ഇതുവരെയുള്ള റെക്കോര്‍ഡ് വില്പന. മഹാമാരിക്കാലത്ത് ഗിഫ്റ്റ് കാര്‍ഡുകളോട് പ്രിയം ഏറെ ആയിരുന്നുവെന്ന് ഒരു വ്യവസായ വിദഗ്ധന്‍ പറഞ്ഞു.

ഈ വര്‍ഷം സൈബര്‍ മണ്‍ഡേ വരെയുള്ള വിലകള്‍ ശരാശരി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 9% കൂടുതലായിരിക്കുമെന്ന് അഡോബി പറഞ്ഞു. ഡിസ്‌ക്കൗണ്ടുകള്‍ ഈ വര്‍ഷവും ഉണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അത്രയും ഉണ്ടാവില്ല. ഞായറാഴ്ച ആയിരിക്കും വസ്ത്രങ്ങള്‍ക്ക് ഏറ്റവുമധികം ഓണ്‍ലൈനില്‍ ഡിസ്‌ക്കൗണ്ട് ഉണ്ടാവുക എന്നും അഡോബി വെളിപ്പെടുത്തി.

ചെക്ക് ഔട്ട് ലൈനുകള്‍ ഇപ്രാവശ്യവും കൂടുതലായിരിക്കും. ജീവനക്കാരുടെ കുറവ് എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും അനുഭവപ്പെടും. ഇപ്രാവശ്യം കൂടുതല്‍ ചെക്ക് ഔട്ട് യന്ത്രങ്ങള്‍ നിയോഗിച്ചേക്കും.

ക്ഷമ വളരെയധികം ആവശ്യമാണ്. ചിലപ്പോള്‍ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഇതുണ്ടായി എന്നു വരില്ല. ഉപഭോക്താക്കള്‍ പണം, ക്രെഡിറ്റ് കാര്‍ഡ്, ചെക്ക് എന്നിവയ്‌ക്കൊപ്പം ധാരാളമായി ഇതും സമയവും കരുതുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക