Image

പണപ്പെരുപ്പം തുടരുന്നതിനിടയിൽ യുഎസ് ഡോളറിന് മികച്ച നേട്ടം 

Published on 26 November, 2021
പണപ്പെരുപ്പം തുടരുന്നതിനിടയിൽ യുഎസ് ഡോളറിന് മികച്ച നേട്ടം 

ന്യൂയോർക്ക്, നവംബർ 25 : അവസാന ട്രേഡിങ്ങിൽ മിക്ക കറൻസികൾക്കും എതിരെ യുഎസ് ഡോളർ മികച്ച  നേട്ടം കൊയ്തു. പണപ്പെരുപ്പ സമ്മർദവും ഫെഡറൽ റിസർവ് നേരത്തെ പലിശ നിരക്ക് വർധിപ്പിക്കുമെന്ന പ്രതീക്ഷയുമാണ് ഡോളറിന് ഗുണകരമായത്.

 ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ഡോളർ വില  0.39 ശതമാനം ഉയർന്ന് 96.8639 എന്ന നിലയിലെത്തി.

യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ബുധനാഴ്ച രാവിലെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഒക്ടോബറിൽ  യുഎസിലെ  വ്യക്തിഗത ഉപഭോഗ ചെലവ്  പ്രതിമാസം 0.6 ശതമാനം വളർന്നു. സെപ്റ്റംബറിലെ 4.4 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ സൂചിക 5 ശതമാനം വളർച്ച രേഖപ്പെടുത്തി.

2022 പകുതിയോടെ ഫെഡറൽ റിസർവ് ബെഞ്ച്മാർക്ക് പലിശ നിരക്കുകൾ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ  ബോണ്ട് പർച്ചേസിംഗ് പ്രോഗ്രാമിന്റെ വേഗത കുറയ്ക്കണമെന്ന അഭിപ്രായം ശക്തിപ്പെടുന്നുണ്ട്.ഇതിനെ പിന്തുണയ്ക്കുമെന്ന്   സാൻ ഫ്രാൻസിസ്കോ ഫെഡറൽ  പ്രസിഡന്റ് മേരി ഡാലി ബുധനാഴ്ച പറഞ്ഞു.
ഫെഡ്‌വാച്ച് ടൂൾ അനുസരിച്ച്,  പലിശ നിരക്ക് വർദ്ധിപ്പിക്കാനുള്ള സാധ്യത ഒരു ദിവസം മുമ്പ് 73.5 ശതമാനമായിരുന്നു.

ന്യൂയോർക്ക് വ്യാപാരത്തിന്റെ അവസാനത്തിൽ, യൂറോ മുൻ സെഷനിലെ  $1.1250 ൽ നിന്ന് $1.1199 ആയും , ബ്രിട്ടീഷ് പൗണ്ട്   $1.3381 ൽ നിന്ന് 1.3323 ഡോളറായും  ഓസ്‌ട്രേലിയൻ ഡോളർ 0.7223 ഡോളറിൽ നിന്ന് 0.7192 ഡോളറായും  കുറഞ്ഞു.

 മുൻ സെഷനിൽ ഒരു യുഎസ് ഡോളർ 115.06 ജാപ്പനീസ് യെൻ ആയിരുന്നത് 115.43 ജാപ്പനീസ് യെൻ ആയും  0.9332 സ്വിസ് ഫ്രാങ്കിൽ നിന്ന് 0.9341 സ്വിസ് ഫ്രാങ്ക് ആയും ഉയർന്നെങ്കിലും  1.2682 കനേഡിയൻ ഡോളറിൽ നിന്ന് 1.2671 കനേഡിയൻ ഡോളറായി കുറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക