Image

മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

Published on 26 November, 2021
മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം ; സിനിമാ നിര്‍മാതാക്കളായ മൂന്ന് പേരുടെ ഓഫീസുകളില്‍ പരിശോധന നടത്തി ആദായ നികുതി വകുപ്പ്. മലയാള സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ ടി ഡി എസ് വിഭാഗം പരിശോധന നടത്തിയത്. 

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ഓഫീസ് എന്നിവിടങ്ങളിലെത്തിയ ഉദ്യോഗസ്ഥര്‍ രേഖകളും ഒ ടി ടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചിട്ടുണ്ടോയെന്നും മറ്റും പരിശോധിച്ചു. നിര്‍മാതാക്കളുടെ സമീപകാലത്തെ വരുമാനവും പരിശോധിച്ചതായാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക