Image

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 33 മരണം

Published on 26 November, 2021
കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 33 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,347 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,542 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4805 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 285 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 49,459 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക