ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

സലിം അയിഷ (ഫോമാ പി.ആർ.ഓ) Published on 26 November, 2021
ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ  സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്
കേരളം കോവിഡിന്റ മൂർദ്ധന്യതയിൽ നിൽക്കുമ്പോൾ, വാടക വീട്ടിൽ നിന്നും വീട്ടുടമ ഇറക്കിവിട്ടതിനെ തുടർന്ന് വൈറ്റില ഹബ്ബിൽ ഒരു രാത്രി കഴിയേണ്ടി വന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്കും കുടുംബത്തിനും ഫോമാ ഹെല്പിങ് ഹാന്റ് ധന സഹായം നൽകി.
 
കാക്കനാട് സ്വദേശിയായ അശോകനും കുടുംബവുമാണ് വാടക കൊടുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ വാടക വീട്ടിൽ നിന്നും കുടിയിറക്കപ്പെട്ടത്. പന്ത്രണ്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുമായി ഒരു രാത്രീ വൈറ്റില ഹബ്ബിൽ കഴിയേണ്ടി വന്നവരുടെ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫോമാ ഹെല്പിങ് ഹാൻഡ്സ്  സഹായ ഹസ്തവുമായി മുന്നോട്ട്  വന്നു. സുമനസ്സുകൾ നൽകിയ ഹസ്തം ഫോമാ പ്രസിഡന്റ്  ശ്രീ അനിയൻ ജോർജ്ജ് കൈമാറി. 
 
 
അശോകനും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മകളും, മകനും അടങ്ങുന്ന കുടുംബം പുതിയ വീട്ടിലേക്ക് ഉടൻ താമസം മാറും. വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അനിയൻ ജോർജ്ജും, ജോയിന്റ് ട്രാഷറർ ബിജു തോണിക്കടവിലും, കേരള കൺവൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസും സ്ഥലം സന്ദർശിച്ചു വീടിന്റെ നിർമാണ പുരോഗതി വിലയിരുത്തി. 
 
ഫോമാ  ഒന്നരക്കോടിയോളം  രൂപ ചുരുങ്ങിയ കാലയളവിനുള്ളിൽ കേരളത്തിൽ മാത്രമായി ധനസഹായമായി നൽകിയിട്ടുണ്ട്.
 
 
ഫോമയ്ക്കും, ഫോമാ ഹെല്പിങ് ഹാനട്സിനും മലയാളികളും, കേരളീയ സമൂഹവും നൽകുന്ന  എല്ലാ സഹായങ്ങൾക്കും,  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഹെൽപിംഗ് ഹാൻഡ്‌സ്  ചെയർ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ, പിറവം കൗൺസിലർ ജിൽസ് പെരിയപ്പുറം  എന്നിവർ നന്ദി പറഞ്ഞു.
മാമൻ 2021-11-26 21:44:26
ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ പട്ടിണി സംസ്ഥാനങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടപ്പോൾ കേരളം അതിൽ ഉള്പെടുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു. പിന്നെയുള്ളത് കേരളത്തിലെ അതിഥി തൊഴിലാളികൾ ആണ്. പുറമ്പോക്കിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡും കിട്ടില്ല. സർക്കാരുമായി സഹകരിച്ച് ചെയ്യുന്ന പദ്ധതികൾ ആയിരിക്കും ഫോമായെ പോലുള്ള സംഘടനകൾക്ക് നല്ലത്. ഇവിടെയും ഹോംലെസ് ഇന്ത്യക്കാർ ധാരാളം ഉണ്ടേ. അവരെക്കൂടെ ഭാവിയിൽ പരിഗണിക്കുന്നത് നന്നായിരിക്കും
Chakravarthy Mathai 2021-11-27 00:15:02
പാവങ്ങളുടെ പാരാധീനത പടമാക്കി കാണിക്കണോ? ആളുകളെ സഹായിക്കുന്നത് നല്ലതാണ്. അത് ക്രെഡിറ്റിനായി പാടില്ല. ഇടത് കൈ ചെയ്യുന്നതെന്തെന്ന് വലതുകൈ അറിയാതിരിക്കട്ടെ. നിങ്ങൾ ആ കുട്ടികളെ ചിത്രത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ കുറച്ച് ശരിയാകുമായിരുന്നു
Obsever 2021-11-27 12:13:31
പണിതീരാത്ത ഒരു വീടിന്റെ പേരിൽ ആ സാധു കുടുംബത്തിന്റെ പടം ചേർക്കരുതായിരുന്നു. താക്കോൽദാന കർമ്മവേളയിലായിരുന്നെകിൽ വലിയ പ്രശനമില്ലായിന്നു എന്നു തോന്നുന്നു. ഒരു പക്ഷെ മറ്റുള്ളവർക്കൊരു പ്രചോദനമായിരുന്നേനെ. (Request to the Editor: Don't publish all the photographs sent to you for publication. ചില ചെറിയ സമ്മേളനങ്ങളുടെ പോലും ഒരേ തരത്തിലുള്ള പത്തും പതിനഞ്ചും ഫോട്ടോസ് കാണുന്നത് അരോചകമാണ്. If you charge a small fee for each photograph, the numbers will reduce automatically).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക