Image

പുതിയ കോവിഡ് വകഭേദത്തിന് പേരിട്ടു " ഒമിക്രോണ്‍"

Published on 27 November, 2021
പുതിയ കോവിഡ് വകഭേദത്തിന് പേരിട്ടു " ഒമിക്രോണ്‍"
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന പേരിട്ടു. ഒമിക്രോണ്‍ എന്നാണ് പേര്. അതിവേഗ ഘടനാ മാറ്റവും തീവ്രവ്യാപനശേഷിയുമുള്ള വൈറസാണിതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളില്‍ ഏറ്റവും ആശങ്ക പരത്തുന്ന വകഭേദമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാന്‍, സിംഗപ്പൂര്‍ , യുഎഇ , ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.

നിലവില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേല്‍, ബോറ്റ്‌സ്വാന, ബെല്‍ജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക