Image

ശിശുമരണങ്ങള്‍ ; അട്ടപ്പാടിയില്‍ പോഷകാഹാര പദ്ധതി അട്ടിമറിക്കപ്പെട്ടു

ജോബിന്‍സ് Published on 27 November, 2021
ശിശുമരണങ്ങള്‍ ; അട്ടപ്പാടിയില്‍ പോഷകാഹാര പദ്ധതി അട്ടിമറിക്കപ്പെട്ടു
അട്ടപ്പാടിയില്‍ ഈ അടുത്ത ദിവസങ്ങളില്‍ മൂന്നോളം നവജാത ശിശുക്കളാണ് മരണപ്പെട്ടത്. ആദിവാസി വിഭാഗങ്ങളിലേയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എത്തിപ്പെടുന്നില്ല എന്ന് വ്യക്തമാകുന്ന റിപ്പോര്‍ട്ടുകളാണ് ഇതേ തുടര്‍ന്ന് പുറത്ത് വരുന്നത്. 

മരണങ്ങള്‍ പോഷകാഹാര കുറവ് മൂലമാണെന്ന് കോട്ടത്തല ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ശിശു മരിച്ച വിട്ടിയൂര്‍ ഊരില്‍ പോഷകാഹാരത്തിനുള്ള പണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണെന്നാണ് ഇവിടുത്തെ സ്ത്രീകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 

എട്ടു കൊല്ലം മുമ്പ് ശിശുമരണം തുടര്‍ക്കഥയായപ്പോള്‍ നടപ്പാക്കിയ പദ്ധതിയാണ് ജനനി ജന്മ രക്ഷ. പോഷകാഹാരത്തിനായി മൂന്നാം മാസം മുതല്‍ പതിനെട്ട് മാസം വരെ രണ്ടായിരം രൂപ ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും വിതരണം ചെയ്യും. മാസങ്ങളായി ഈ തുക കിട്ടുന്നില്ലെന്നാണ് ആരോപണം.

ഒരു കോടി രൂപ നവംബര്‍ 22 ന് പാസായിട്ടുണ്ട്, മറ്റു നടപടി ക്രമങ്ങള്‍ കഴിഞ്ഞാലുടന്‍ ഗുണഭോക്താക്കളിലേക്ക് പണം എത്തിക്കുമെന്നാണ് ഐടിഡിപി പ്രൊജക്ട് ഓഫീസറുടെ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ പാസായിട്ടുള്ള തുകയുടെ പകുതിയും കുടിശ്ശിക കൊടുത്തുതീര്‍ക്കാനേ തികയൂ എന്നതാണ് യാഥാര്‍ഥ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക