Image

ഫോമ സൺ ഷൈൻ റീജിയൻ സോവനീർ കമ്മിറ്റി രൂപവല്കരിച്ചു 

സെബാസ്റ്റ്യൻ വയലിങ്കൽ Published on 27 November, 2021
ഫോമ സൺ ഷൈൻ റീജിയൻ സോവനീർ കമ്മിറ്റി രൂപവല്കരിച്ചു 

ഫോമ സൺ ഷൈൻ റീജിയൻ 2021 - 22 ലേക്കുള്ള  സോവനീർ കമ്മിറ്റി രൂപീകരിച്ചു. സൺ ഷൈൻ റീജിയന്റെ പ്രവർത്തനങ്ങൾ മലയാളികളിലേക്ക് എത്തിക്കുന്നതിനും ഫ്ലോറിഡയിലെ മലയാളികളുടെ കലാ രചനകൾ പ്രസിധീകരിക്കുന്നതിനും മലയാളികളുടെ ബിസിനസ് സംരംഭങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ്  ഈ സോവനീർ കമ്മിറ്റി  രൂപവത്കരിച്ചിട്ടുള്ളത് എന്ന് ഫോമാ സൺ ഷൈൻ റീജിയൻ വൈസ് പ്രസിഡന്റ്   വിൽസൺ ഉഴത്തിൽ അറിയിച്ചു.
                            
മികച്ച സംഘടകനും, സാമൂഹ്യ പ്രവർത്തകനും,  മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഫ്ളോറിഡ (MANOFA) യുടെ മുൻ പ്രസിഡന്റും ആയ, ഐ. ടി  വിദഗ്ദൻ  അജുമോൻ സക്കറിയയാണ് സോവനീർ കമ്മിറ്റി  ചീഫ് എഡിറ്റർ.  

എഡിറ്റോറിയൽ ബോർഡ് മെമ്പർമാരായി താഴെ പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു : 

Dr. ജഗതി നായർ  -   ഒരു സ്പെഷ്യലിസ്റ് അദ്ധ്യാപികയാണ് ജഗതി നായർ. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരായ കുട്ടികൾക്കുവേണ്ടി   പ്രവർത്തിക്കുന്നു. തന്റെ അറിവും അനുഭവങ്ങളും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിൽ എന്നും തല്പര. കലാസാംസ്കാരിക രംഗത്തും ഇവർ സജീവ സാന്നിധ്യമാണ്.

ലിജു ആൻ്റണി  -  ദീർഘകാലമായി സാമൂഹ്യ സേവന രംഗത്തുള്ള   ലിജു ആൻ്റണി മലയാളി അസോസിയേഷൻ ഓഫ് സെന്റർ ഫ്ലോറിഡ അറ്റ് റ്റാംപ യുടെ മുൻ പ്രസിഡന്റും  ഐ.ടി ഉദ്യോഗസ്ഥനുമാണ്.  

സെബാസ്റ്റ്യൻ വയലിങ്കൽ  -   സൗത്ത് ഫ്ളോറിഡയിൽ ജനറൽ കോൺട്രാക്ടർ ആയി പ്രവർത്തിക്കുന്ന സെബാസ്റ്റ്യൻ വയലിങ്കൽ, മാധ്യമ പ്രവർത്തകനും നവകേരള സൗത്ത് ഫ്ലോറിഡയിലെ കമ്മിറ്റി മെമ്പറുമാണ്.

അജേഷ് ബാലാനന്ദൻ  -   മലയാളി അസ്സോസിയേഷൻ  ഓഫ് സൗത്ത് വെസ്റ്റ് ഫ്ളോറിഡയുടെ ട്രഷറർ ആയ  അജേഷ്, ഒരു ബിസിനസ് സംരംഭത്തിന്റെ ഉടമയാണ്.

സാജൻ ജോൺ  -   ഗ്രാഫിക് ഡിസൈനറും മികച്ച വോളി ബോൾ പ്ലെയറുമായ  സാജൻ ജോൺ, ജാക്സൺ വിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ  പ്രതിനിധീകരിച്ച് കമ്മിറ്റിയിലുണ്ട്.

സായ്റാം പദ്മനാഭൻ ഗീത - മികച്ച ഫോട്ടോഗ്രാഫറായ  സായ്റാം, ഒർലാണ്ടോയിൽ നിന്നുള്ള ഒരുമ അസോസിയേഷനിൽ നിന്നുള്ള പ്രതിനിധിയാണ്.  ഐ.ടി പ്രൊഫഷണൽ ആയി ജോലിചെയ്യുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. 

ലിൻസ് ജേക്കബ്  -  MANOFA  അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ലിൻസ് ജേക്കബ്,  മികച്ച ക്രിക്കറ്റ് കളിക്കാരനും സംഘാടകനുമാണ്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നു.

ഷൈജൻ മേക്കാട്ടുപറമ്പൻ  -  സൺ ഷൈൻ റീജിയൻ കമ്മിറ്റിയിലെ മറ്റൊരംഗമാണ്,  മലയാളി അസോസിയേഷൻ ഓഫ് റ്റാംപ യുടെ ട്രഷറർ ആയ ഷൈജൻ മേക്കാട്ടുപറമ്പിൽ.

സജീന എബ്രഹാം  -  ഈ കോവിഡ് മഹാമാരിക്കാലത്തും സ്വന്തം വേദനകൾ മറന്ന് നമുക്കായി പോരാടിയ മാലാഖമാരിലൊരാളായി, ആതുരസേവനരംഗത്ത് നഴ്സിംഗ് പ്രാക്റ്റീഷണർ ആയി സേവനം ചെയ്യുന്ന സജീന എബ്രഹാം, മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഫ്ളോറിഡയിൽ നിന്നും സോവനീർ കമ്മിറ്റിയിലുണ്ട്.

ആഷിഷ് ജയൻ  -   ഓർമ ഒർലാണ്ടോയിൽ നിന്നുള്ള ആഷിഷ് ജയൻ, എസ്. ആർ ഡാറ്റ എൻജിനിയർ ആണ്. ഒരു നല്ല ടെന്നീസ് പ്ലയെർ കൂടിയാണ്.

സോവനീർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും ആശംസകളോടൊപ്പം, ശക്തമായ നേതൃത്വത്തിൽ സൺ ഷൈൻ റീജിയന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക