വിക്കിയും കത്രീനയും വിവാഹിതരാകില്ലെന്ന് നടന്റെ സഹോദരി

ജോബിന്‍സ് Published on 27 November, 2021
വിക്കിയും കത്രീനയും വിവാഹിതരാകില്ലെന്ന് നടന്റെ സഹോദരി

ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ നാളുകളായി പ്രചരിക്കുകയാണ്. രാജസ്ഥാനില്‍ വച്ച് ഡിസംബറില്‍ ഇവരുടെ വിവാഹമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വിക്കി കൗശലിന്റെയും കത്രീനയുടെയും വിവാഹവുമായി ബന്ധപ്പെട്ട് നടന്റെ കസിന്‍ ആയ ഡോക്ടര്‍ ഉപാസന വോഹ്രയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

വിക്കിയും കത്രീനയും വിവാഹിതരാകുന്നില്ല എന്നാണ് ഉപസാന പറഞ്ഞിരിക്കുന്നത്. വിക്കിയുടെയും കത്രീനയുടെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണ്. എല്ലാം വെറും കിംവദന്തികളാണ്. ശരിക്കും വിവാഹമാണെങ്കില്‍ അവര്‍ തന്നെ അത് പ്രഖ്യാപിക്കുമായിരുന്നു.

ബോളിവുഡ് താരങ്ങളെ കുറിച്ച് കിംവദന്തികള്‍ പ്രചരിക്കാറുള്ളതാണ്. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ അത് കെട്ടടങ്ങുകയും ചെയ്യും. താന്‍ വിക്കിയോട് സംസാരിച്ചു. ഇങ്ങനെയൊന്നും നടക്കുന്നില്ലെന്ന് അവന്‍ പറഞ്ഞു. അതിനാല്‍ ഇതേ കുറിച്ച് കൂടുതലൊന്നും പറയാനില്ല എന്നാണ് ഉപസാനയുടെ പ്രതികരണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക