Image

'സി.എം പറഞ്ഞാല്‍ പറഞ്ഞതാണ്': മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ്

Published on 27 November, 2021
'സി.എം പറഞ്ഞാല്‍  പറഞ്ഞതാണ്': മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ്
ആലുവ: മുഖ്യമന്ത്രി പിണറായി വിജയനില്‍ വിശ്വാസമുണ്ടെന്ന് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയയുടെ പിതാവ് ദില്‍ഷാദ്.

കേസില്‍ ആരോപണ വിധേയനായ ആലുവ സിഐയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്നും ഇനി അദ്ദേഹത്തിന് എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യമെന്നും ദില്‍ഷാദ് പ്രതികരിച്ചു.

'മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ സംസാരിച്ചപ്പോള്‍ തന്നെ വലിയ ആശ്വാസമായിരുന്നു. അദ്ദേഹം നടപടി ഉറപ്പ് നല്‍കിയിരുന്നു. അത് നടപ്പായി. സിഐക്ക് എതിരെ നടപടി എടുത്തു, ഇനി അദ്ദേഹത്തിന് എതിരെ നരഹത്യയ്ക്ക് കേസെടുക്കണം, മറ്റ് വിഷയങ്ങളില്‍ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസം ഉണ്ടായിരുന്നു. സര്‍ക്കാരുണ്ട് ഒപ്പം, സര്‍ക്കാരിന് എതിരെ പോവേണ്ടതില്ല. സി.എമ്മിനെ വിശ്വാസമാണ്', ദില്‍ഷാദ് പറഞ്ഞു.

യുവതിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു അന്വേഷണറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വിന്‍ തന്റെ ആത്മഹത്യ കുറിപ്പിലും സിഐ സുധീറിനെ പരാമര്‍ശിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക