Image

നട തുറന്ന് പത്ത് ദിവസം; ശബരിമലയില്‍ വരുമാനം പത്ത് കോടി കവിഞ്ഞു

Published on 27 November, 2021
നട തുറന്ന് പത്ത് ദിവസം; ശബരിമലയില്‍ വരുമാനം പത്ത് കോടി കവിഞ്ഞു
പത്തനംതിട്ട: ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്ബോള്‍ വരുമാനം പത്ത് കോടി കവിഞ്ഞതായി കണക്കുകള്‍. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്.

നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വരുമാനം ഇനിയും വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. നട വരവിലും വര്‍ധനയുണ്ടായി. സന്നിധാനത്ത് ഭക്തര്‍ക്ക് കൂടുതല്‍ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി ഇളവ് നല്‍കണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.216 വ്യാപാരസ്ഥാപനങ്ങളില്‍ 100 എണ്ണമാണ് ഇതുവരെ ലേലത്തില്‍ പോയത്.

പരമ്ബരാഗത പാത തുറക്കുമ്ബോള്‍ ലേല നടപടികള്‍ വീണ്ടും ആരംഭിക്കും. നീലിമല വഴിയുള്ള പരമ്ബരാഗത പാത ഉടന്‍ തുറക്കും. ജലനിരപ്പില്‍ കുറവുണ്ടാകുമ്ബോള്‍ പമ്ബ സ്‌നാനഘട്ടം ഭക്തര്‍ക്കായി തുറന്നു കൊടുക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക