Image

പുതിയ കൊവിഡ് വേരിയന്റിന് 'ഒമൈക്രോൺ' എന്ന്  ലോകാരോഗ്യ സംഘടന പേരിട്ടു

Published on 27 November, 2021
പുതിയ കൊവിഡ് വേരിയന്റിന് 'ഒമൈക്രോൺ' എന്ന്  ലോകാരോഗ്യ സംഘടന പേരിട്ടു

ദക്ഷിണാഫ്രിക്കയിൽ   കണ്ടെത്തിയ പുതിയ കോവിഡ്  വേരിയന്റിന് വെള്ളിയാഴ്ച ലോകാരോഗ്യ സംഘടന ഒമൈക്രോൺ എന്ന പേര് നൽകി. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയ്ക്ക് തുടർച്ചയെന്നോണം  ഗ്രീക്ക്-അക്ഷരമാലയിൽ നിന്നാണ് പുതിയ വകഭേദത്തിനും പേരിട്ടിരിക്കുന്നത്. 
 അഞ്ചാമത്തെ ഈ  വേരിയന്റ്, ലോകത്തിലെ ഏറ്റവും പ്രബലമായ സ്‌ട്രെയിനായാണ് കണക്കാക്കപ്പെടുന്നത്.

വേരിയന്റിന്റെ മ്യൂട്ടേഷനുകൾ പൂർണ്ണമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് ആഴ്ചകൾ എടുത്തേക്കാം, എന്നാൽ, ആദ്യകാല തെളിവുകൾ അതിവ്യാപനവും  അപകടസാധ്യതയും  സൂചിപ്പിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ അഭിപ്രായപ്പെട്ടു.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോൺ കൂടുതൽ പകരുമോ എന്നും വാക്സിനുകൾ അതിനെതിരെ ഫലപ്രദമാണോ എന്നും നിർണ്ണയിക്കാൻ ആരോഗ്യ അധികൃതർ തിടുക്കം കൂട്ടുകയാണ്. ഈ ആഴ്ച ആദ്യം പുതിയ വേരിയന്റിനെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് വെള്ളിയാഴ്ച ഉപദേശക സമിതി യോഗം ചേർന്നു.

നവംബർ 14-16 നിടയിൽ ശേഖരിച്ച  സാമ്പിളുകളിൽ ചൊവ്വാഴ്ചയാണ് ശാസ്ത്രജ്ഞർ ഒമൈക്രോൺ  വേരിയന്റ് ആദ്യമായി കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കാൻ രാജ്യങ്ങൾ തീരുമാനിച്ചതോടെ  വിപണികൾ കുത്തനെ ഇടിഞ്ഞു.

ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ബോട്സ്വാന, എസ്വാറ്റിനി, സിംബാബ്‌വെ എന്നിവയുൾപ്പെടെ ആറ് ആഫ്രിക്കൻ രാജ്യങ്ങളെ ബ്രിട്ടൻ ഇതിനകം റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന യാത്രക്കാർ സർക്കാർ സൗകര്യങ്ങളിൽ 10 ദിവസം ക്വാറന്റൈനിൽ കഴിയണം.

ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കാൻ  നീക്കം നടത്തുമെന്ന് വെള്ളിയാഴ്ച യൂറോപ്യൻ യൂണിയൻ അറിയിച്ചു.

ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, ഓസ്ട്രിയ, ബെൽജിയം, മാൾട്ട, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക്  യുകെ ഇതിനകം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, യാത്രാ നിരോധനം തീരുമാനിക്കുന്നതിന് മുമ്പ് യുഎസിന് വേരിയന്റിനെക്കുറിച്ചുള്ള കൂടുതൽ ഡാറ്റ ആവശ്യമാണെന്ന് ഡോ. അന്റോണി  ഫൗച്ചി  പറഞ്ഞു. യുഎസ് ശാസ്ത്രജ്ഞർ ദക്ഷിണാഫ്രിക്കൻ ആരോഗ്യവിദഗ്ധരുടെ  വെള്ളിയാഴ്ച സംസാരിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക