Image

ലാലു പ്രസാദ്​ യാദവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

Published on 27 November, 2021
ലാലു പ്രസാദ്​ യാദവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: രാഷ്​ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ്​ ലാലു പ്രസാദ്​ യാദവിനെ ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

പനിയെ തുടര്‍ന്നാണ്​ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയെ ആശുപത്രിയിലെത്തിച്ചതെന്ന്​ എ.എന്‍.ഐ റി​​പ്പോര്‍ട്ട്​ ചെയ്​തു.

വെള്ളിയാഴ്ച ആശുപത്രിയില്‍ അഡ്​മിറ്റായ ലാലുവിന്‍റെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിന്​ ഝാര്‍ഖണ്ഡ്​ ഹൈകോടതി ഏപ്രിലില്‍ ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ്​ മൂന്ന്​ വര്‍ഷത്തിന്​ ശേഷം ലാലു ബിഹാറില്‍ തിരിച്ചെത്തിയത്​.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക