Image

ഭക്ഷണത്തെ ചൊല്ലി ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു, സ്ത്രീധന പ്രശ്നമെന്ന് ബന്ധുക്കള്‍

Published on 27 November, 2021
ഭക്ഷണത്തെ ചൊല്ലി ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു,  സ്ത്രീധന പ്രശ്നമെന്ന് ബന്ധുക്കള്‍
ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്ത തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.

സംഭവത്തിന് പിന്നാലെ സന്ദീപ് ശര്‍മ എന്നയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നേഹയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വീട്ടുനല്‍കും.

വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭക്ഷണത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെ സന്ദീപ് ഭാര്യ നേഹയെ വെടിവെക്കുകയായിരുന്നു.

എന്നാല്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വെടിവച്ച്‌ കൊല്ലുകയായിരുന്നെന്നാണ് നേഹയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക