Image

കോവിഡ് വാക്‌സിന്‍ ; കാലാവധി 9 മാസമാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

Published on 27 November, 2021
കോവിഡ് വാക്‌സിന്‍ ; കാലാവധി 9 മാസമാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍
ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ കാലാവധി 9 മാസമാക്കാന്‍ തീരുമാനിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍.

ഒപ്പം പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാകസിന്റെ ബൂസ്റ്റര്‍ ഡോസുകളെ പരിഗണിക്കാമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.

പുതിയ ആഭ്യന്തര യാത്രമാനദണ്ഡങ്ങള്‍ സജ്ജമാക്കിയതായി ഇ.യു. ജസ്റ്റിസ് കമ്മിഷണര്‍ ദിദിയര്‍ റെയ്ന്‍ഡേര്‍സ് വ്യക്തമാക്കി. ഇതോടൊപ്പം വാക്‌സിന്‍ എടുത്തവരുടെ വിശദാംശങ്ങള്‍ , രോഗമുക്തി നില, രാജ്യത്തെ കോവിഡ് കേസുകളുടെ സ്ഥിതി എന്നിവ ഇതിന്റെ ഭാഗമാകും. കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളുടെ യാത്രയ്ക്കാണ് ബൂസ്റ്റര്‍ ഡോസിന് പ്രധാന്യം നല്‍കുന്നത് .

അതെ സമയം ബൂസ്റ്റര്‍ ഡോസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായിട്ടില്ല. ആറിനും പതിനേഴിനും മധ്യേ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും നെഗറ്റീവ് പി.സി.ആര്‍ ടെസറ്റുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര നടത്താം. ഇവിടെ എത്തിച്ചേര്‍ന്നാല്‍ കോവിഡ് പരിശോധനയും , ക്വാറന്റീനും ഇവര്‍ക്ക് നിര്‍ബന്ധമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക