Image

രാജ്യത്ത് 8,318 പ്രതിദിന കോവിഡ് കേസുകള്‍ കൂടി; 465 മരണവും

Published on 27 November, 2021
 രാജ്യത്ത് 8,318 പ്രതിദിന കോവിഡ് കേസുകള്‍ കൂടി; 465 മരണവും


ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,318 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 465 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ആകെ മരണം 4,67,933 ആയി. 

ഇന്നലെ 10,967 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,39,88,797 ആയി. 98.34% ആണ് രോഗമുക്തി നിരക്ക്. 

സജീവ കേസുകള്‍ 1,07,019 ആയി കുറഞ്ഞു. ആകെ കേസുകളില്‍ 0.31% ആണിത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.86% ആയി. പ്രതിവാര ടിപിആര്‍ 0.88% ആണ്. 121.06 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക