ജീവനക്കാരിയുടെ പരാതി; ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

Published on 27 November, 2021
 ജീവനക്കാരിയുടെ പരാതി; ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തുതിരുവനന്തപുരം:  ജീവനക്കാരിയുടെ പരാതിയില്‍ ജി.വി. രാജ വി.എച്ച്.എസ്. സ്പോര്‍ട്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ് സി.എസിനെ സസ്പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു.  പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ വകുപ്പിലെ പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സംഘം പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി.  

പ്രദീപിനെ സസ്പെന്‍ഡ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചുമതലപ്പെടുത്തണം എന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ആരോപണ വിധേയനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും അഡീഷണല്‍ സെക്രട്ടറിക്ക് വകുപ്പുതല അന്വേഷണ ചുമതല നല്‍കാനും മന്ത്രി വി. ശിവന്‍കുട്ടി ഉത്തരവിടുകയായിരുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക