ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കി; രാജസ്ഥാനില്‍ ഒരാള്‍ അറസ്റ്റില്‍

Published on 27 November, 2021
ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കി; രാജസ്ഥാനില്‍ ഒരാള്‍ അറസ്റ്റില്‍

ജയ്പുര്‍: പാകിസ്താനു വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് ജയ്സാല്‍മറില്‍ കടയുടമയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ സിം 
കാര്‍ഡുകളുടെ കട നടത്തുന്ന നിദാബ് ഖാന്‍ എന്നായാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വര്‍ഷങ്ങളായി പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്ക്കായി ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. 

2015-ല്‍ നിദാബ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. ഐ.എസ്.ഐയുടെ കീഴില്‍ 15 ദിവസം പരിശീലനം നേടിയ ഇയാള്‍ക്ക് 10,000 രൂപയും നല്‍കി. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ പാകിസ്താന് കൈമാറിയതെന്നും സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെയായിരുന്നു വിവര കൈമാറ്റമെന്നും മിശ്ര ചൂണ്ടിക്കാട്ടുന്നു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക