ദൈവനാമത്തില്‍ സത്യപ്രതിജ്ഞ: മന്ത്രി വീണയ്ക്കെതിരെ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം

Published on 28 November, 2021
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ: മന്ത്രി വീണയ്ക്കെതിരെ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം
പത്തനംതിട്ട: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി സമ്മേളന പ്രതിനിധികള്‍. സി.പി.എം. പത്തനംതിട്ട ഏരിയാ സമ്മേളനത്തിലാണ് വീണയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

വീണാ ജോര്‍ജിന് മാത്രമായി ഇളവു നല്‍കിയ സാഹചര്യം മനസ്സിലാകുന്നില്ലെന്ന് സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു. വീണാ ജോര്‍ജ് ഫോണ്‍ എടുക്കാറില്ല. പ്രഖ്യാപിച്ച പല പദ്ധതികളും യാഥാര്‍ഥ്യമായില്ല. വീണ ജയിക്കരുത് എന്ന് ആഗ്രഹിച്ചവര്‍ പാര്‍ട്ടിയിലുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നു.

ഏരിയാ കമ്മിറ്റി അംഗമായ എ.ജി. ഉണ്ണിക്കൃഷ്ണന്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. മുന്നാക്ക വികസന കോര്‍പറേഷന്‍ അംഗമായ ഉണ്ണിക്കൃഷ്ണന്‍ ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക