ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് ; ബിജെപിക്ക് വന്‍ ലീഡ് ; തൃണമൂലിന് നിരാശ

Published on 28 November, 2021
ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് ; ബിജെപിക്ക് വന്‍ ലീഡ് ; തൃണമൂലിന്  നിരാശ
ന്യൂഡല്‍ഹി: അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടക്കം ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വമ്ബന്‍ മുന്നേറ്റം .ഭൂരിഭാഗം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്.

വോട്ടണ്ണല്‍ പുരോഗമിക്കുന്ന പലയിടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്.

സംസ്ഥാനത്ത് ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് നിര്‍ണായകമായ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്നത്. ആകെയുള്ള 334 സീറ്റില്‍ 112 ഇടത്ത് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതെ സമയം തിരഞ്ഞെടുപ്പ് നടക്കുന്ന ചില സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നതായാണ് വിവരം.തൃണൂല്‍ കോണ്‍ഗ്രസിന് തീര്‍ത്തും നിരാശ പകരുന്ന ഫലമാണ് ആദ്യഘട്ടത്തില്‍ വരുന്നത്‌. സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലാണ്‌ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത് . 2018 ല്‍ ത്രിപുരയില്‍ ബി.ജെ.പി അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക