പശ്ചിമ ബംഗാളിലെ നദിയയില്‍ വാനും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു

Published on 28 November, 2021
പശ്ചിമ ബംഗാളിലെ നദിയയില്‍ വാനും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു
നദിയ: വാനും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു.
അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കല്ലുകള്‍ നിറച്ച ലോറി പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചതോടെ വാനിലേക്ക് ഇടിച്ചു കയറുയായിരുന്നു. 18 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ശക്തിനഗര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശവസംസ്‌കാകര ചടങ്ങുകള്‍ക്കായി നോര്‍ത്ത് 24 പര്‍ഗാന്‍സിലെ ബാഗഡയിലെ നമ്ബദീപിലേക്ക് പോവുകയായിരുന്നു വാന്‍ യാത്രക്കാര്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക