മമ്ബറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Published on 28 November, 2021
മമ്ബറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
കണ്ണൂര്‍ | കോണ്‍ഗ്രസ് നേതാവ് മമ്ബറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനാണ് മമ്ബറം ദിവാകരന്‍. ഹോസ്പിറ്റല്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ഡിസിസിയുടെ ഔദ്യോഗിക പാനലിന് എതിരായി ബദല്‍ പാനലില്‍ മത്സരിച്ചതാണ് അച്ചടക്ക നടപടിക്ക് കാരണമായത്.

മമ്ബറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്നും അതിനാലാണ് നടപടിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക