ഒമിക്രോണിന് വ്യാപനശേഷി കൂടുതല്‍: ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡോ. സൗമ്യ സ്വാമിനാഥന്‍

Published on 28 November, 2021
ഒമിക്രോണിന് വ്യാപനശേഷി കൂടുതല്‍: ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡോ. സൗമ്യ സ്വാമിനാഥന്‍
ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ.
സൗമ്യ സ്വാമിനാഥന്‍. നിലവില്‍ ആധികാരികമായി ഒന്നും പറയാനാകില്ല. എങ്കിലും, ഡെല്‍റ്റയെക്കാള്‍ കൂടുതല്‍ വ്യാപനശേഷി ഒമിക്രോണ്‍ വകഭേദത്തിനുണ്ടെന്നും ജാഗ്രത കൈവിടരുതെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. മറ്റ് കോവിഡ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ പുതിയ വകഭേദത്തിന്റെ സ്വഭാവ സവിശേഷതകള്‍ മനസിലാക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായിവരും. മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

എല്ലാ മുതിര്‍ന്നവര്‍ക്കും പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, വ്യാപകമായ ജീനോം സീക്വന്‍സിങ്, കേസുകളില്‍ അസാധാരണമായ വര്‍ധന സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയാണ് ഒമിക്രോണിനെതിരെ പ്രതിരോധത്തിനുള്ള ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക