ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; ഒരാഴ്‌ച്ചക്കിടെ മൂന്നാമത്തെ ഭീഷണി

Published on 28 November, 2021
ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; ഒരാഴ്‌ച്ചക്കിടെ   മൂന്നാമത്തെ ഭീഷണി
ന്യൂഡല്‍ഹി: ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി.

ഐഎസ്‌ഐഎസ് കാഷ്മീരിന്റെ പേരില്‍ ഇമെയില്‍ വഴിയാണ് വീണ്ടും വധഭീഷണിയെത്തിയത്. ഒരാഴ്ചയ്ക്കിടെ ഗംഭിറിനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ഭീഷണിയാണിത്.

നേരത്തേ, ചൊവ്വാഴ്ച രാത്രി 9.32നാണു ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ ഭീഷണിസന്ദേശം എത്തിയത്. ''നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും ഞങ്ങള്‍ കൊലപ്പെടുത്താന്‍ പോകുന്നു'' എന്നാണു സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക