സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

Published on 28 November, 2021
സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍
നിന്നെയൊന്ന് കാണുവാന്‍
സന്നിധി വണങ്ങുവാന്‍
ദിക്കെനിക്ക് കാട്ടണേ
കൃപയെനിക്ക് നല്‍കണേ..!!

മുന്നിലേക്ക് നോക്കിയെന്റെ
കരമുയര്‍ത്തി ഇത്രനാള്‍
വേണ്ടുകില്ലെന്നവര് ചൊല്ലി
പിന്നിലേക്ക് നോക്കണം...!!

സാധ്യമല്ലയെന്നു ചൊല്ലി
ഇടയരൊക്കെ അടിതുടങ്ങി
ശ്രേഷ്ഠഗണം വാളെടുത്ത്
ഭീഷണി മുഴക്കി വീശി...

ദൈവകോപമെന്നു ചൊല്ലി
ആടുകളോ ചിതറിയോടി
ഈശ്വരനെ പടികടത്തി
ലൂസിഫറെ കുടിയിരുത്തി

അന്ധകാരം നിറഞ്ഞനേരം
ദിക്ക് തെറ്റി അലഞ്ഞനേരം
ദൈവ സ്വരം കേള്‍ക്കുവാന്‍
തേങ്ങി ഞാന്‍ കരഞ്ഞനേരം

ചൊല്ലിയെന്റെ കാതിലവന്‍
സ്‌നേഹരൂപന്‍ ദൈവപുത്രന്‍
'നോക്കണം നീ നിന്നിലേക്ക്
ഞാനവിടെയെന്നുമുണ്ട്...!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക