കെങ്കേമം; ചിത്രീകരണം ഉടന്‍

Published on 28 November, 2021
കെങ്കേമം; ചിത്രീകരണം ഉടന്‍
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്   ആരാധകരായ, കൊച്ചിയില്‍ ജീവിക്കുന്ന 3 ചെറുപ്പക്കാരുടെ കഥ പറയുന്ന കെങ്കേമം എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ഓണ്‍ഡിമാന്‍ഡ്‌സിന്റ ബാനറില്‍ ഷാഹ് മോന്‍ ബി.പരേലില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കെങ്കേമത്തിന്റെ ചിത്രീകരണം എറണാകുളത്തും പരിസരങ്ങളിലുമായി ഉടന്‍ ആരംഭിക്കും.

കൊച്ചിയില്‍ താമസിക്കുന്ന ബഡി മമ്മൂട്ടി ഫാനാണ്. ഡ്യൂഡ് മോഹന്‍ലാല്‍ ഫാനും ജോര്‍ജ് ഒരു ഡിസൈനറും സണ്ണി ലിയോണീ ഫാനുമാണ്. ചില സമയങ്ങളില്‍ ഇവര്‍ തന്നെ ദിലീപ് ഫാനും, പൃഥ്വിരാജ് ഫാനുമാകും. തിയേറ്ററില്‍ പോയി കൂവാനും, കാശുവാങ്ങിയുള്ള പ്രമോഷനും ഇവര്‍ ചെയ്യും.

സിനിമയില്ലാത്ത ഇന്നത്തെ കോവിഡ് സാഹചര്യത്തില്‍ ജീവിക്കാന്‍ വേണ്ടി ചാരിറ്റി വീഡിയോ, ബ്ലോഗ്ഗ് തുടങ്ങി പലവഴികള്‍ തേടി. അവസാനം സിനിമ ചെയ്താല്‍ പിടിച്ചു നില്‍ക്കാം എന്ന വ്യാമോഹവുമായി ഇറങ്ങി പുറപ്പെടുകയാണ് ഇവര്‍. മുമ്പ് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി പ്രൊഡ്യൂസേഴ്‌സിനെയും, താരങ്ങളെയും, പ്രൊഡക്ഷന്‍ കണ്‍ട്രോളറുമ്മാരെയും സമീപിച്ച ധൈര്യമാണ് ഇവരെ സിനിമാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ധൈര്യം കൊടുത്തത്.

 എന്നാല്‍, ഒരിക്കലും ചിന്തിക്കാത്ത, ഇത് വരെ കാണാത്ത ഒരു സിനിമാ ലോകമാണ്, അവര്‍ കണ്ടത്. ഈ കഥ ഹാസ്യത്തിനും, നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കി അവതരിപ്പിക്കുകയാണ് കെങ്കേമം എന്ന ചിത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക