തിരുവട്ടാറില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ ആളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Published on 28 November, 2021
 തിരുവട്ടാറില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ ആളെ ഒഴുക്കില്‍പ്പെട്ട് കാണാതായി


തിരുവനന്തപുരം: ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ആളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ അണക്കരയില്‍  മുളക്കൂട്ടുവിള സ്വദേശി ഡേവിഡ് (49) നെയാണ് കാണാതായത് ചെറുപ്പണയ്ക്ക് സമീപം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഡേവിഡ്. കനത്തമഴ കാരണം പെരുംചാണി അണയില്‍നിന്നും ജലം തുറന്ന് വിട്ടിരുന്നു.

കരയില്‍ ഉണ്ടായിരുന്നവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസിനെയും ഫയര്‍ ഫോഴ്സിനും വിവരം അറിയിച്ചു. എന്നാല്‍ ആറ്റില്‍ ഒഴുക്ക് കൂടുതല്‍ ആയതിനാലും പാറക്കെട്ട് നിറഞ്ഞ പ്രദേശം ആയതിനാലും  ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവട്ടാര്‍ പോലീസും 
കുലശേഖരം ഫയര്‍ ഫോഴ്‌സും സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക