നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു

Published on 29 November, 2021
നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു
ഹൈദരാബാദ്: തെലുങ്ക് തമിഴ് സിനിമകളിലെ ശ്രദ്ധേയ നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 1948 ഡിസംബര്‍ 7ന് ചെന്നൈയിലാണ് ജനനം. എണ്ണൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനം ഒരുക്കി. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബാഹുബലി, തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ്.എസ്.രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ,  മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കി.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ശിവശങ്കറിന്റെ ആശുപത്രി ചെലവുകള്‍ കഴിഞ്ഞ ദിവസം ചലച്ചിത്ര താരങ്ങളായ സോനു സൂദും ധനുഷും ഏറ്റെടുത്തിരുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക