Image

മോഹന്‍ലാലുമായി അയാള്‍ക്ക് എടാ പോടാ ബന്ധമാണുള്ളത് എന്നിട്ടും ... ഹരീഷ് പേരടി പറയുന്നു

മോഹന്‍ലാലുമായി അയാള്‍ക്ക് എടാ പോടാ ബന്ധമാണുള്ളത് എന്നിട്ടും ... ഹരീഷ് പേരടി പറയുന്നു Published on 29 November, 2021
മോഹന്‍ലാലുമായി അയാള്‍ക്ക് എടാ പോടാ ബന്ധമാണുള്ളത്  എന്നിട്ടും ... ഹരീഷ് പേരടി പറയുന്നു
മരയ്ക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്. 

മോഹന്‍ലാലും പ്രിയദര്‍ശനുമായി എടാ പോടാ ബന്ധമാണെന്നും എന്നിട്ടും ഇരുവരും തമ്മില്‍ കാണിക്കുന്ന ബഹുമാനവും പ്രിയദര്‍ശനോട് മോഹന്‍ലാല്‍ കാട്ടുന്ന അനുസരണയും തനിക്ക് അഭിനയ ജീവിതത്തില്‍ വലിയ പാഠമാണെന്നും ഹരീഷ് പേരടി പറയുന്നു. 

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

Our film is releasing  on December 2nd 
..u hv done a fabulous  job on marrakkar  ..thanks for being  wt me 

ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന,മുഴുവന്‍ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇന്‍ഡ്യ കണ്ട വലിയ സംവിധായകന്‍ കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് എനിക്കയ്ച്ചുതന്ന വാക്കുകള്‍ ...മര്‍ക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി...പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകള്‍ എന്റെ ജീവിതകാല സമ്പാദ്യമാണ്...നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാന്‍ മലയാളികളോട് പറയേണ്ട ആവിശ്യമില്ല...പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളര്‍ന്ന,തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള ഇവര്‍..പരസ്പ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു...മരക്കാര്‍ എനിക്ക് ഒരു സിനിമ മാത്രമല്ല...എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് കൂടെയായിരുന്നു...പ്രിയേട്ടാ..ലാലേട്ടാ..സ്‌നേഹം മാത്രം..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക