തന്റെ ഫ്‌ളക്‌സില്‍ പാലൊഴിക്കരുത് ; അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് സല്‍മാന്‍ഖാന്‍

ജോബിന്‍സ് Published on 29 November, 2021
തന്റെ ഫ്‌ളക്‌സില്‍ പാലൊഴിക്കരുത് ; അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് സല്‍മാന്‍ഖാന്‍
സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ആന്റിം: ദി ഫൈനല്‍ ട്രൂത്ത് തീയേറ്ററുകളിലെത്തിയ നിമിഷം മുതല്‍ വലിയ സന്തോഷത്തിലാണ് ആരാധകര്‍. താരത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

എന്നാല്‍ ആരാധാകരുടെ ആഘോഷം കൈവിട്ടുപോകുന്നത് തടയാന്‍ നിരന്തര ഇടപെടലിലാണ് താരം. കഴിഞ്ഞ ദിവസം ആവേശഭരിതരായി തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച ആരാധകര്‍ക്കെതിരെ നിശിത വിമര്‍ശനവുമായി സല്‍മാന്‍ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ തീയറ്ററിന് മുന്നിലെ തന്റെ ഫ്ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ഇത്തവണ താരത്തിന്റെ പ്രതികരണം. ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്‌ളക്‌സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. എനിക്ക് പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ, വിശന്നുവലയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുക' 

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക