Image

അബോര്‍ഷന്‍: പുതിയ വിധി നിലവിലെ കോടതിവിധികള്‍ റദ്ദാക്കുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 29 November, 2021
 അബോര്‍ഷന്‍: പുതിയ വിധി നിലവിലെ കോടതിവിധികള്‍ റദ്ദാക്കുമോ? (ഏബ്രഹാം തോമസ്)
യു.എസ്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ പല കോടതി വിധികളും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന അബോര്‍ഷന്‍ കേസുകളില്‍ ഇപ്പോഴും 1973 ലെ നാഴികക്കല്ല് വിധി(റോവേഴ്‌സ് വേഡ് ഇന്നും നിയമമാണ്. ബുധനാഴ്ച ഈ വിധിയെ വെല്ലുവിളഇച്ച് മിസ്സിസിപ്പി കോടതി ജഡ്ജിമാര്‍ നല്‍കിയ 15 ആഴ്ച നിരോധനം ശരിവയ്ക്കുന്ന വിധിയിന്മേല്‍ സുപ്രീം കോടതി വാദം കേട്ടു തുടങ്ങും. ഈ വിധി യു.എസ്. സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്തുവാന്‍ രണ്ട് മാസങ്ങള്‍ കൂടി നല്‍കുന്നു. ആന്റി അബോര്‍ഷന്‍ ശക്തികള്‍ക്ക് ആലസ്യത്തില്‍ നിന്ന് ഉണരാന്‍ ഇത് വക നല്‍കും. ഇവര്‍ ദശകങ്ങളായി റോവേഴ്‌സ് വേഡ് കേസിലെ വിധി മാറ്റിയെഴുതിക്കുവാന്‍ അക്ഷീണ പരിശ്രമം നടത്തി വരികയാണ്, തലമുറകള്‍ കഴിഞ്ഞിട്ടും ഈ ശ്രമത്തില്‍ ഇവര്‍ വിജയിച്ചിട്ടില്ല. എ്ത്രയും വലിയ കേസാണോ അത്രയും വലിയ മടിയാണ് ന്യായാധിപന്മാര്‍ ഇക്കാര്യത്തില്‍ കാട്ടിയത്. റോ ഒരു വളരെ വലിയ മടിയാണ് ന്യായാധിപന്‍മാര്‍ ഇക്കാര്യത്തില്‍ കാട്ടിയത്. റോ ഒരു വളരെ വലിയ തീരുമാനമായി ഇപ്പോഴും നിലനില്‍ക്കുന്നു. 1992-ല്‍ കേസിയുടെ കേസില്‍ റോയിലെ തീരുമാനം മറിച്ചാക്കിയാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി അങ്ങനെ ചെയ്തു എന്നാരോപണം വരുമെന്ന് ചൂണ്ടിക്കാട്ടി പഴയ തീരുമാനം മാറ്റിയില്ല. ബ്രൗണ്‍ വേഴ്‌സ് ബോര്‍ഡ് ഓഫ് എജൂക്കേഷനില്‍ വന്ന വിവേചനത്തിലെ വേര്‍പിരിക്കലില്‍ മാത്രമാണ് ഒരു കോടതി ഒരു മുന്‍ വിധി പുനഃപരിശോധിച്ചത്.

അന്നു മുതല്‍ പ്രചാരത്തിലായതാണ് ലാറ്റിന്‍ പ്രയോഗം സ്‌റ്റെയര്‍ ഡിസീസ്(തീരുമാനമായവയില്‍ ഉറച്ചു നില്‍ക്കുക.) കീഴ് വഴക്കം ബഹുമാനിക്കണമെന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ല. എന്നാല്‍ ഇത് എല്ലാ നിയമസംവിധാനത്തിന്റെയും അടിസ്ഥാനമാണ്. റൂള്‍ ഓഫ് ലോ സ്ഥിരതയും പ്രവചിക്കുവാന്‍ കഴിയുന്നതുമാണ്.

ഈയാഴ്ച യു.എസ്. സുപ്രീം കോടതി പരിഗണിക്കുന്ന ഡോബ്‌സ് വേഴ്‌സസ് ജാക്ക്‌സണ്‍സ് വിമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കേസിലും പ്രധാനപ്രശ്‌നം ഇതുതന്നെയാണ്.
ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ഗര്‍ഭധാരണം തുടരുവാന്‍ നിര്‍ബന്ധിക്കുന്നത് അവളുടെ സ്വന്തം അധികാരത്തിലും ശാരീരികമായ പൂര്‍ണ്ണതയിലും സമൂഹത്തില്‍ തുല്യതയുളഅള നിലനില്‍പിലും നടത്തുന്ന അധിനിവേശമാണ്. ബൈഡന്‍ ഭരണകൂടം ഈ കേസില്‍ ഇങ്ങനെ വാദിക്കുന്നു. സ്റ്റെയിര്‍ ഡിസിസിന്റെ അര്‍ത്ഥം തന്നെ മുന്‍ വിധിയെ അംഗീകരിക്കുക എന്നാണെന്നും മിസ്സിസിപ്പി സംസ്ഥാനത്തിലെ ഏക അബോര്‍ഷന്‍ ക്ലിനിക്കിന്റെ പക്ഷം പിടിച്ച് വാദം തുടരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടെഡ്ക്രൂസും ജോഷ് ഹൗളിയും സമര്‍പ്പിച്ച എതിര്‍വാദത്തില്‍ നടപ്പാക്കാനാവാത്ത തീരുമാനങ്ങള്‍ മാറ്റി മറിക്കണം എന്ന് പറയുന്നു. റോയ്ക്കും ജനപിന്തുണ ഒന്നിനെതിരെ രണ്ട് എന്നക്രമത്തിലാണ്. എന്നാല്‍ ഈ ന്യൂനപക്ഷത്തില്‍ ജഡ്ജിമാര്‍, ക്ലിനിക്കുകള്‍, ഗര്‍ഭിണികള്‍ എന്നിവരുണ്ട്. സ്റ്റെയര്‍ഡിസിസിന്റെ പൂര്‍ണ്ണരൂപം തീരുമാനിച്ച കാര്യങ്ങളോട് ഒപ്പം നി്ല്‍ക്കുകയും തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളെ ഇളക്കാതിരിക്കുകയുമാണ്. ഇതനുസരിച്ച് രാജ്യത്തിന്റെ നിയമം ഇക്കാര്യത്തില്‍ 1973ന് ശേഷം റോ ആണ്.

യു.എസ്. സുപ്രീം കോടതിയില്‍ ഡോബ്‌സ് കേസിന്റെ വിചാരണ ആരംഭിക്കുമ്പോള്‍ സെനററ് ബില്‍ 8 സുപ്രീം കോടതി അംഗീകരിച്ചിട്ട് മൂന്നു മാസമാകും. പ്രൊവൈഡേഴ്‌സും(ഓഫ് അബോര്‍ഷന്‍) ഫെഡറല്‍ ഗവണ്‍മെന്റും നല്‍കിയ ചലഞ്ച് ഓര്‍ഗുമെന്റ്‌സിനുശേഷം ഒരു മാസവുമാകും.

യഥാര്‍ത്ഥത്തില്‍ ഈ കേസുകള്‍ ലക്ഷ്യമിടുന്നത് അബോര്‍ഷനെയല്ല. അബോര്‍ഷന്‍ നടപടികളും അവ നടപ്പാക്കാന്‍ കൂട്ടുപിടിച്ചലോ സ്യൂട്ടുകളും, ഡോക്ടര്‍മാരും ഈ വിഷയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നവരെയുമാണ്. എസ്ബി 8 എത്രയധികം നാള്‍ തുടരുമോ റോ അപകടത്തിലായിരിക്കും.

സ്റ്റേറ്റ് ഓഫ് മിസ്സിസിപ്പി വാദിക്കുന്നത് റോയിലെയും കേമ്പിയിലെയും വിധികള്‍ തെറ്റായിരുന്നു എന്നാണ്. അബോര്‍ഷന്‍ പ്രശ്‌നത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ന്യായമെന്ന് തോന്നുന്ന നിബന്ധനകള്‍ വയ്ക്കാം എന്നാണ് റോയിലെ വിധിക്ക് ശേഷം ന്യൂനപക്ഷാഭിപ്രായം. റോ തീരുമാനം തെറ്റായിരുന്നു എന്ന് വധിച്ചാല്‍ ടെക്‌സസും മറ്റ് ചില സംസ്ഥാനങ്ങളും സ്‌ക്കൂള്‍ പാഠ്യപുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറായി നില്‍ക്കുകയാണ്.

റോയും കേസിയും നിലവിലില്ലാത്ത ഒരു നിയമം സൃഷ്ടിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുകയാണെന്ന് ടെക്‌സസ് അറ്റേണി ജനറല്‍ കെന്‍ പാക്‌സ്ടണ്‍ വാദിക്കുന്നു. ടെക്‌സസും മറ്റ് 23 സംസ്ഥാനങ്ങളും ഫ്രണ്ട്‌സ് ഓഫ് ദ കോര്‍ട്ടായി കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ഡോബ്‌സ് കേസില്‍ കോണ്‍ഗ്രസിലെ 236 അംഗങ്ങള്‍ സമര്‍പ്പിച്ച ബ്രീഫില്‍ കോടതി ഒരു കേസില്‍ ഒരു തീരുമാനം മാറ്റിമറിച്ചാല്‍ അത് വ്യക്തിസ്വാതന്ത്ര്യവും സമത്വവും വര്‍ധിപ്പിക്കാനായിരിക്കും. റോ വിധിമാറ്റിമറിച്ചാല്‍ ഇതിന്റെ വിപരീതമായിരിക്കും സംഭവിക്കുക എന്ന് പറഞ്ഞു.

1896 ലാണഅ സെഗ്രഗേഷന്‍കേസ് വിധി ഉണ്ടായത്. ലൂസിയാന സംസ്ഥാനം പാസ്സാക്കിയ നിയമത്തില്‍ വെളുത്തവരും കറുത്തവരും ട്രെയിനില്‍ പ്രത്യേകം പ്രത്യേകം ബോഗികളില്‍ കയറി യാത്ര ചെയ്യണം എന്ന് നിയമത്തില്‍ അനുശാസിച്ചു. ഹോമര്‍ പ്ലെസി എന്ന 8 ല്‍ 7 കോക്കേഷ്യനായ പ്ലെസി വെളുത്തവര്‍ക്ക് മാത്രമുള്ള കമ്പാര്‍ട്ടുമെന്റില്‍ കയറി യാത്ര ചെയ്തു. ഇയാളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. വൈറ്റ്‌സ് ഒണ്‍ളി ഇന് ദ കബാര്‍ട്ട്‌മെന്റ് നിയമം ഭരണഘടനാവിരുദ്ധമാണെന്ന ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. ഈ വിധി ഔദ്യോഗികവും നിയമപരവുമായ സെഗ്രഗേഷനായി വര്‍ഷങ്ങളോളം നിലനിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക