തമ്പാനായി വീണ്ടും തിയേറ്ററുകളെ ആവേശം കൊള്ളിച്ച് സുരേഷ്‌ ഗോപി

ആശാ എസ് പണിക്കർ Published on 29 November, 2021
 തമ്പാനായി വീണ്ടും തിയേറ്ററുകളെ ആവേശം കൊള്ളിച്ച് സുരേഷ്‌ ഗോപി

വെളളിത്തിരയില്‍ ആക്ഷന്‍ സിനിമയുടെ കനല്‍തിളക്കമാണ്‌ സുരേഷ്‌ ഗോപി എന്ന താരത്തിനെന്നുമുള്ളത്‌.ം. മാസുംആക്ഷനും തീ പാറുന്ന ഡയലോഗുകളും. അഭ്രപാളിയില്‍ മന്ത്രിയെന്നോ, മുഖ്യമന്ത്രിയെന്നോ, മുതിര്‍ന്ന
പോലീസ്‌ ഉദ്യോഗസ്ഥന്‍ എന്നോ മുഖം നോക്കാതെ വാള്‍മുന പോലുള്ള വാചകങ്ങള്‍ കൊണ്ട്‌ വെട്ടിയരിഞ്ഞ്‌ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഒരു സൂപ്പര്‍ താരം. അദ്ദേഹത്തിന്റെ തീപ്പൊരി ഡയലോഗുകള്‍ ഇന്നും പ്രേക്ഷക
മനസുകളില്‍ ഇരമ്പിയാര്‍ക്കുന്നതും ആ പ്രകടനത്തിന്റെ ശക്തി കൊണ്ടു തന്നെ.
വ്യക്തിപരവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത സുരേഷ്‌ ഗോപിയുടെ തിരിച്ചു വരവ്‌ അക്ഷരാര്‍തഥത്തില്‍ ആഘോഷമാക്കുകയാണ്‌ മലയാള സിനിമാ ലോകമിപ്പോള്‍.
രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്ന &ൂൗീ;േകാവല്‍ ' എന്ന ചിത്രത്തിലെ തമ്പാന്‍ എന്ന കഥാപാത്രത്തിലൂടെ വീണ്ടും തിയേറ്ററുകളെ ആവേശം കൊള്ളിക്കുകയാണ്‌ സുരേഷ്‌ ഗോപി. കുടിപ്പകയുടെയും പകവീട്ടലിന്റെയുംഎണ്ണിയാലൊടുങ്ങാത്ത കഥകള്‍ മലയാളത്തില്‍ വന്നിട്ടുണ്ടങ്കിലും സുരേഷ്‌ ഗോപിയുടെ കണ്ണഞ്ചിക്കുന്ന പ്രകടനം തന്നെയാണ്‌ ഈ ചിത്രത്തെ വ്യത്യസ്‌തമാക്കുന്നത്‌. അതോടൊപ്പം തിരക്കഥയുടെ കരുത്തും. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ആക്ഷന്‍ ഹീറോ, തീപ്പൊരി ഡയലോഗുകളുടെ രാജാവ്‌ ഈ
മികവുകളെല്ലാം ചേര്‍ത്തൊരുക്കിയ ഒരുഗ്രന്‍ ദൃശ്യവിരുന്നാണ്‌ &ൂൗീ;േകാവല്‍'.
പ്രണയ പ്രതികാര കഥകള്‍ക്ക്‌ ഏറ്റവും നല്ല തട്ടകമാണ്‌ ഹൈറേഞ്ച്‌. അവിടെയൊരു കാലത്ത്‌ നീതിയുംനിയമവും നടത്തിപ്പോന്നിരുന്നവരാണ്‌ ആന്റിണിയും തമ്പാനും. അപ്രതീക്ഷിതമായി അവരുടെജീവിതത്തിലുണ്ടാകുന്ന ഒരു ദുരന്തം ഇരുവരെയും അകറ്റുകയാണ്‌. വര്‍ത്തമാനകാലത്ത്‌ തന്റെ ജീവിതത്തില്‍ആന്റിണി തനിച്ചാണ്‌. കടബാധ്യതകളില്‍ ആടിയുലഞ്ഞ്‌, ഒറ്റക്കാലനായി മാറിയ അയാളെ ഭൂതകാലത്തിന്റെ
ചെയ്‌തികള്‍ വേട്ടയാടുന്നു. ഇതില്‍ നിന്നും തന്റെ മക്കളെ പോലും രക്ഷിക്കാന്‍ ആന്‌റിണിക്ക്‌ കഴിയുന്നില്ല.
അയാളുടെ കുടുംബത്തിലെ ഓരോ ആളും ഒന്നൊന്നായി മരിച്ചു വീഴുമ്പോള്‍ അവസാന രക്ഷകനായി അയാള്‍എത്തുകയാണ്‌. ഒരിക്കല്‍ ഒരു ഹൃദയം പോലെ കഴിഞ്ഞിരുന്നവരിലെ പാതി. ആന്റിണിയുടെ പ്രിയപ്പെട്ട തമ്പാന്‍.
ഒരു കാലത്ത്‌ ഹൈറേഞ്ചില്‍ പാവപ്പെട്ടവര്‍ക്കായി നില കൊണ്ട, അവര്‍ക്കായി പോരാടിയ ആന്റിണിക്കൊപ്പം താങ്ങും തണലുമായിനിന്ന തമ്പാന്‍ വീണ്ടും അയാളുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌ മുതല്‍കഥാഗതിയുടെ വേഗമേറുകയാണ്‌. സ്വന്തമെന്നു പറയാന്‍ കൂടപ്പിറപ്പുകള്‍ ആരുമില്ലാത്തതമ്പാന്‍ ആന്‌റണിയുടെ
കാവലാളായി എത്തുന്നിടത്തു നിന്നാണ്‌ &ൂൗീ;േകാവല്‍' എന്ന ചിത്രത്തിന്റെ കനല്‍ പോരാട്ടം ആരഭിക്കുന്നത്‌.
പ്രതികാരമാണ്‌ അടിസ്ഥാന പ്രമേയമെങ്കിലും അതു മാത്രമല്ല കാവല്‍. വൈകാരിക ഭാവങ്ങള്‍ഇടതടവില്ലാതെ കടന്നു വരുന്ന ചിത്രത്തില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്നത്‌ ,സുരേഷേ ഗോപി എന്ന നടന്റെപ്രകടനമാണ്‌. ഒരു പക്ഷേ കരിയര്‍ ബെസ്റ്റ്‌ എന്നു പോലും വിശേഷിപ്പിക്കാവുന്ന പ്രകടനം. വെടിക്കെട്ടു പോലെ പതിയെ തുടങ്ങി മേഘഗര്‍ജ്ജനെ പോലെ അത്‌ തിയേറ്ററുകളെ ആവേശം കൊള്ളിക്കുന്നു. ഏകലവ്യനും കമ്മീഷണറും ലേലവും
പോലുള്ള ആക്ഷന്‍ ചിത്രങ്ങളില്‍ നാം കണ്ട അതേ പ്രകടനം തന്നെയാണ്‌ ഈ ചിത്രത്തിലും. ഇന്റര്‍വെല്‍ പഞ്ചുംഎടുത്തു പറയേണ്ടതാണ്‌. രണ്ടാം വരവ്‌ ശരിക്കും ആഘോഷിച്ചു കൊണ്ടു തന്നെയാണ്‌ സുരേഷ്‌ ഗോപി ഈ ചിത്രത്തില്‍ നിറഞ്ഞാടുന്നത്‌. തീപ്പൊരി ഡയലോഗും കണ്ണഞ്ചിക്കുന്ന ആക്ഷന്‍ രംഗങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും അങ്ങനെ എല്ലാം പ്രേക്ഷകന്‌ തൃപ്‌തികരാംവണ്ണം ചേര്‍ത്തിട്ടുണ്ട്‌. ആന്റിണിയായി എത്തുന്ന രണ്‍ജിപണിക്കരുടെ പ്രകടനമാണ്‌ പ്രേക്ഷകരുടെ കൈയ്യടി നേടുന്ന മറ്റൊരു പ്രകടനം. അതിസങ്കീര്‌ണ്ണമായ അഭിനയമുഹൂര്‍ത്തുങ്ങള്‍ അദ്ദേഹം ഈ ചിത്രത്തില്‍ കാഴ്‌ച വയ്‌ക്കുന്നു.
നിഥിന്‍ രണ്‍ജി പണിക്കരുടെ സംവിധാന മികവ്‌ എടുത്തു പറയേണ്ടതാണ്‌. തിരക്കഥയും അദ്ദേഹത്തിന്റേതു തന്നെ.
സുരേഷ്‌ കൃഷ്‌ണ, സാദിഖ്‌, ശങ്കര്‍, റേച്ചല്‍# ഡേവിഡ്‌, മുത്തു മണി, ഇവാന്‍, ശങ്കര്‍ രാമകൃഷ്‌ണന്‍, കിച്ചു ടെല്ലാസ്‌,പോളി വല്‍സന്‍, ശ്രീജിത്‌ രവി, പത്മരാജ്‌ രതീഷ്‌, രാജേഷ്‌ വര്‍മ്മ, അഢ്‌ജലി, ശര്‍മ്മ, സന്തോഷ്‌ കീഴാറ്റൂര്‍എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. നിഖില്‍.എസ്‌.പ്രവീണിന്റെ ഛായാഗ്രഹണവും
മികച്ചതാണ്‌. രഞ്‌ജിന്‍ രാജിന്റെ സംഗീതം കഥയുടെ മൊത്തത്തിലുള്ള മൂഡുമായി ചേര്‍ന്നുപോകുന്നതാണ്‌. ടിക്കറ്റ്‌ ചാര്‍ജ്ജ്‌ പരമാവധി മുതലാക്കാന്‍ കഴിയുന്ന ചിത്രമാണ്‌ കാവല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക