സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍

Published on 30 November, 2021
സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍
അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പുതിയ സിനിമയുടെ പ്രെമോഷനുമായി ഭാഗമായി ഗുജറാത്തില്‍ എത്തിയപ്പോഴാണ് സല്‍മാന്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത്.

”ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ സ്ഥലം ഒരിക്കലും മറക്കില്ല. ആദ്യമായി ചര്‍ക്ക ഉപയോഗിച്ചത് രസകരമായിരുന്നു. ഗാന്ധിജിയുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും സബര്‍മതി സന്ദര്‍ശിക്കാനും ഒരുപാട് പഠിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”   സല്‍മാന്‍ സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍ കുറിച്ചു.

താരം എത്തിയത് അറിഞ്ഞ് ആരാധകരും ഇരച്ചെത്തിയിരുന്നു. സല്‍മാന്റെ ആന്റിം: ദി ഫൈനല്‍ ട്രൂത്ത് എന്ന സിനിമയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി തന്റെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തിയതിന് എതിരെയും തിയേറ്ററില്‍ പടക്കം പൊട്ടിച്ചതിന് എതിരെയും സല്‍മാന്‍ പ്രതികരിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക