ബിസ്‌കറ്റ് കിംഗ് രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ഹിന്ദി വെബ് സീരീസ്: സംവിധാനം പൃഥ്വിരാജ്

Published on 30 November, 2021
ബിസ്‌കറ്റ് കിംഗ് രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ഹിന്ദി വെബ് സീരീസ്: സംവിധാനം പൃഥ്വിരാജ്
കൊച്ചി: നടന്‍ പൃഥ്വിരാജ് വെബ് സീരീസ് സംവിധായകനാകുന്നു. ‘ബിസ്‌കറ്റ് കിംഗ്’   രാജന്‍ പിള്ളയുടെ ജീവിതം ഹിന്ദിയില്‍ വെബ് സീരീസ് ആകുമ്പോള്‍ സംവിധായകനായും നടനായും പൃഥ്വി എത്തും.

മലയാളിയായ രാജന്‍ പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് വ്യവസായ ജീവിതം ആരംഭിച്ചത്. സിംഗപ്പൂരിലെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ തടവിലാക്കപ്പെട്ട രാജന്‍പിള്ള ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞു.

തുടര്‍ന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയില്‍ പരിഷ്‌കരണത്തിന് വഴിവെച്ചു. രാജന്‍ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് സീരീസില്‍ പറയുക.

‘മനുഷ്യജീവിതത്തിലെ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അസ്തിത്വം ഒരു നടനും സംവിധായകനും എന്ന നിലയില്‍ എന്നില്‍ എപ്പോഴും ഇടപഴകിയിട്ടുണ്ട്. ഈ കഥയില്‍ എല്ലാം ഉണ്ട്, ആഗ്രഹം, വിജയം, ഉന്നതമായ ജീവിതം, കോര്‍പ്പറേറ്റ് ശക്തിയുടെ പരമോന്നതത്തില്‍ നിന്നുള്ള ഒരു മനുഷ്യന്റെ വീഴ്ച, പിന്നെ ജയില്‍മുറിയിലേക്ക്..,’ പൃഥ്വിരാജ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക