അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ! (നര്‍മം: ജോണ്‍ ഇളമത)

Published on 30 November, 2021
അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ! (നര്‍മം: ജോണ്‍ ഇളമത)
കറിയാച്ചാ ഒന്നിങ്ങുവന്നെ ,സ്‌മോളും സ്‌മോക്കുമായിരിക്കാതെ. പെണ്ണമ്മേടെ വിളി,കൂടൊരു വിര്‍ബല്‍ബ്യൂസും.

സന്ധ്യയായാല്‍ ഒന്നു വീശണം,ഏറിയാ രണ്ടുപെഗ്ഗ് വോഡ്ക. പുകവലി നന്നേ കൊറച്ചിരിക്കുകയാ,അതും വീശുമ്പം മാത്രം.എന്നിട്ടും കല്ത്യാണം കഴിച്ച നാള്‍ തുടങ്ങിയ വിര്‍ബല്‍ അബ്യൂസ് ശീലമാ ഈ ഉരുവിടല്‍.കേട്ടു കേട്ടു മടുക്കുമ്പം പറയാന്‍ തോന്നും-

ഒന്നു നിര്‍ത്തടീ പെണ്ണമ്മെ, നിന്റെ ഈ പാനവായന. നിന്റപ്പന്‍ കുടിക്കാരനാരുന്നില്ലേ, എന്നിട്ടും ആ ഇഷ്ടന്‍ തൊണ്ണൂറു കഴിഞ്ഞല്ലേ ഇഹലോകം വെടിഞ്ഞത്.ങാ അങ്ങനെ പറഞ്ഞിട്ടും കാര്യമില്ല, അവളും,അവടെ സഹോദരങ്ങളും അങ്ങേരടെ പാനവായനകേട്ടല്ലേ വളര്‍ന്നെ.

അങ്ങേര് ഒടുക്കത്തെ കുടി ആരുന്നു,തുരുതുരാ ബീഡീം വലിക്കും,പോരാഞ്ഞ് മുറുക്കിതുപ്പും. പിന്നെ പാട്ടുംആട്ടവുമാണ്.കോടുങ്ങല്ലൂര്‍ ഭരണിപാട്ടുപോലത്തെ തെറിപ്പാട്ട്.അതുകഴിഞ്ഞ് മത്തനായി പഴേനിയമത്തിലെ നോഹിനെപോലെ തുണിഇല്ലാണ്ട് ഒറ്റക്കെടപ്പാ.പിന്നെ പിള്ളേര് കണ്ട് നഗ്നതമറക്കാന്‍ തുണിഇട്ടെങ്കിലായി, അല്ലെങ്കിലങ്ങനെ.അങ്ങനെ വളര്‍ന്ന പെണ്ണമ്മക്ക് കുടി എന്നുകേട്ടാ ഹാലിളക്കമാണ്.പിന്നെ മറ്റ് സംശയോം! ,കുടിയുടെ തുടര്‍ച്ച അനാശാസ്യത്തിലേക്കുള്ള വീഴ്ച്ച  ആ കുമോ എന്ന വ്യധ. ആ നിഗമനം തള്ളിക്കളയാനാവില്ലാ അവടെ അമ്മേടെ അഭിപ്രായോം.എല്ലാ ദുര്‍ചിന്തകളും വരുത്തുന്ന ചെകുത്താനാന്നാ മദ്യം എന്ന് അവടമ്മതന്നെ അവളോട് പറഞ്ഞിട്ടൊണ്ടന്നാ അവളുപറേന്നെ.അതിന് വ്യക്തമായ തളിവൊന്നും അവടേല്‍ ഇല്ലതാനും.അതാ അവക്കുഭയം. മദ്യമെങ്ങാനും കൂടുതല്‍ ഉള്ളില്‍ ചെന്ന് ഞാന്‍ വല്ല വഴിവിട്ട അനാശാസ്യത്തിലെങ്ങാനും ചെന്നുപെട്ടേക്കുമോ എന്ന് ആണല്ലേ,പറയാമ്പറ്റത്തില്ലല്ലോ.

അങ്ങനെയൊരു സന്ദര്‍ഭത്തിലാ വിളി.
എന്തോന്നാ പെണ്ണമ്മേ?
നോക്കികെ ഈ വാഷിങ്‌മെഷീന്‍ ഓടിയതാ,പെട്ടന്ന് എന്തോ കേറി സ്റ്റക്കായി,ഒരു മൂളല്‍മാത്രം. ഒന്നു നോക്കിക്കെ.ഞാനൊരു ഹാന്‍ഡീമാനയത് കല്യാണം കഴിഞ്ഞ് അമേരിക്കെ എത്തിയപ്പോഴാ,ഇവിടെല്ലാം സ്റ്റക്കാകും.പ്രത്യേകിച്ച് മലയാളിക്ക്.

ങാ, എന്റെ ആ ടൂള്‍സെറ്റ് എടുത്തുവെക്ക്. ഞാം വന്നൊന്ന്  നോക്കാം. വാസ്തവത്തി പെന്‍ഷന്‍ പറ്റിയെപിന്നെ എന്റെ ഹോബി വായിനോട്ടോം, ഗോസിപ്പും ചീട്ടുകളീം ,സമാജപ്രവര്‍ത്തനോം, പൊതുജനോദ്ധാരണവുമൊക്കെ ആരുന്നു.കൊറോണാ വന്നപ്പം അതുനിന്നു.വീട്ടിലൊതുങ്ങി. ഫോണില്‍ ഗോസിപ്പും, കംപ്യൂട്ടര്‍ പ്രണയുവുമായി. പിന്നെ സന്ധ്യക്കെള്ളവീശും. അല്ലാണ്ടെന്തോ ചെയ്യാന്‍.അങ്ങനെ ഒതുങ്ങിചുരുങ്ങി വീട്ടി ഇരിക്കാന്‍ തൊടങ്ങിയപ്പഴാ അവക്ക് വിളി കൂടുതലായെ. നേഴ്‌സായി റിട്ടയാര്‍ഡു ചെയ്തിട്ടും അവള് ചിലപ്പഴൊക്കെ രാത്രീ ഔണ്‍കോള് ജോലി എടക്കും. പറഞ്ഞിട്ട് കാര്യേല്ല,ഹോബി ഒന്നുമില്ല.മനുഷ്യരോട് മിണ്ടുന്നതുതന്നെ റേഷനാ, അതിനൂടെ എന്നെ നാഴികക്ക് നാപ്പതുവട്ടം വിളിക്കും.ജോലിക്കു പോകുബോഴോ, എനിക്കതിന് മുമ്പ് അരമണിക്കൂര്‍ ഇന്‍സര്‍വ്‌നീസാ-

കള്ള് ഒറ്റപെഗ് മാത്രം.ചൊറും കറിയും ഉണ്ടു കഴിഞ്ഞ് പാത്രം കഴികി വയ്ക്കണം,ബാക്കി ഭക്ഷണം ഫ്രിഡ്ജി വെക്കണം.കതക് പൂട്ടണം,.നേരത്തെ കെടക്കണം,ഒമ്പതു മണിക്കെങ്കിലും ,തുടങ്ങി കുറേഏറെ കാര്യങ്ങള്‍.

ഭേഷ്,കൊള്ളാം.അപ്പോ രണ്ടിനു മൂന്നു വീശും.പിന്നെ ഫോണിലൂടെ കുറേ ഗോസിപ്പും നടത്തും.പിന്നെ കംപ്യൂട്ടറെ കേറും.കപ്യൂട്ടറു മുഴുവന്‍ ചവറാ.എങ്കിലും എന്തെങ്കിലുംവേണ്ടെ സമയം കളയാന്‍.കുറേ യൂറ്റൂബുകള്‍,ചിലത് കൊള്ളാം,മറ്റുചിലത് തെറി,വേറെ കൊറേ പൊങ്ങച്ചം.എന്തായാലും പെണ്ണുങ്ങടേതിനാ ഡിമാന്റ്.കുക്കിങ്, പച്ചക്കറിതോട്ടം, മിംവളത്തല്,പിന്നെ കൊറെ തെറിപ്രഭാഷണങ്ങള്.അതിനൊക്കെയാ ലൈക്ക്.പിന്നെ മറ്റ് ജനകീയ ടൂബുകള്,അവര് ചുട്ടകോഴിയെ പറപ്പിക്കും.ഒന്നിനുമൊരു ക്വാളിറ്റീമില്ല.

ഇങ്ങനെ ഒക്കെ ഇരിക്കവേ ഭാര്യയെ ഒന്ന് പ്ലീസുചെയ്യാന്‍ ഇതൊക്കെ ഒന്ന് ചെയ്ത് അവളെ ഒന്നിരുത്താന്‍ ഇതേ വഴി ഒള്ളലേ്താ.ഗമയില്‍ ഞാനങ്ങോട്ട് ചെന്നു.കുറേ പിരിയാണികളൊക്കെ അഴിച്ചെടുത്തു.പിന്നെ പ്ലെയറിട്ട് തിരിച്ച് ഒരുവിധത്തില്‍ മിഷ്യന്റെ പൊറകു ഭാഗത്ത് പല്‍ചക്രങ്ങളില്‍ കുരുങ്ങി നിന്നിരുന്ന ആ നാശം പിടിച്ച തുണികഷണം വലിച്ചൂരി എടുത്തു.അതൊന്ന് വിടര്‍ത്തി. വവ്വാലു ചിറകുവിടര്‍ത്തിയപോലെ ആ തുണികഷണം വിരിഞ്ഞു. അടുത്തനിന്ന എന്റെ ഭാര്യ പൊട്ടിതെറിച്ചു-

അപ്പഴേ ഞാം വിചാരിച്ചതാ ഇയ്യാള് മോശമാന്ന് കുടിയന്‍,മഹാകുടിയന്‍!! ഇവിടെ ആരാവന്നേുപറ.ഞാനില്ലാതിരുന്ന കഴിഞ്ഞ രാത്രീ!

അയ്യോ! എനിക്കറിയാമ്മേലാ എന്റെ പെണ്ണമ്മെ!

പിന്നെ എങ്ങനെ വന്നിത്.പെണ്ണമ്മ കരച്ചിലായി,ഏങ്ങലടിയായി.

അതുകഴിഞ്ഞ് യക്ഷിയായി എന്റെ മുമ്പില്‍ നിന്നു കണ്ണുരുട്ടി എനിക്കിപ്പം അറിയണം,ഇതാരെ ടേതാ.വീണ്ടും ഭാവംമാറി കരച്ചില്‍.അപ്പഴേ എനിക്കറിയാരുന്നു,അവളെ കാണുമ്പം തന്റെ ഒരെളക്കോം വളിച്ച ചിരീം.അയ്യോ ഇത് എന്‍േറതുപോലുമല്ല,എന്റെ സൈസുമല്ല.എനിക്കീ അടീ റേന്തവെച്ച  ചൊമന്ന കുണ്ടനാണ്ടമാണോ എന്‍േറത്.താന്‍ ഒരിക്കലെങ്കിലും അങ്ങനെ ഒന്നുകണ്ടിട്ടൊണ്ടോ.ഇതവടേതുതന്നാ.അയല്‍പകത്തെ ആ കൂ.........ടെ!!

നീ ആരടെ കാര്യമാ പറേന്നത്,സമാധാനത്തി പറ പെണ്ണമ്മേ!
പെണ്ണമ്മ പതംപെറുക്കി കരച്ചിലായി.ങാ,എനിക്കെല്ലാം അറിയാം,ഇതവടേതാ. ഞാം കണ്ടിട്ടൊണ്ട്.അവളലക്കി വേലത്ത് ഒണക്കാനിടുമ്പം.റേന്തവെച്ച ഈ ചൊമന്ന കുണ്ടനാണ്ടം. അയ്യോ ഇതെന്റെ സൈാണോ, ആ തടിച്ചി പാറൂന്റെ അല്ലേ.ഇനിം ഞാം രാത്രീ ജോലിക്കു പോണില്ല.തന്റെ ഈ കൂത്താട്ടം ഒന്ന് നിര്‍ത്തീട്ടെ ഒള്ളൂ.

ഞാന്‍ വിഷമിച്ചു വിയര്‍ത്തു-

നീ എന്തോന്നാ ഇപ്പറേന്നെ.ഇടക്ക് അലപ്പമൊന്നു വീശുമെന്നല്ലാതെ സ്വപ്നത്തിപോലും അന്യസ്ത്രീയെ ഞാം നോക്കാറുപോലുമില്ല!

പിന്നെ ഇതാരെടേതാ,താമ്പറ!

സത്യമായും പെണ്ണമ്മേ! എനിക്കറിയത്തില്ല. ഈ ''ബ്രാ'' ആരടെതാണന്ന്. അയലത്തെ സ്ത്രീയെപറ്റി നീ അപവാദം പറേരുത്.അവരൊരു മാന്യയാ.

ങും,മാന്യയാ.ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്,വെറുതേയാണോ.കണ്ടില്ലേ അവടെ നടപ്പും, എടുപ്പും.ചുണ്ടേ ചായോംപെരട്ടി.ആ ചക്കപോലത്തെ അതും പൊക്കികെട്ടി. പെണ്ണമ്മ കരച്ചിലോടെ വീണ്ടും പതംപെറുക്കി.

ആ താടക തന്നെ വശീകരിച്ചു,,ആവാഹിച്ചു,തന്റെ രകതം കുടിച്ചോണ്ടിരിക്കുക!!

ഇതിനിടെ പെണ്ണമ്മേടെ സെല്‍ഫോണ്‍ അടിച്ചു-
അമ്മായി ഇതു ഞാനാ,കൊച്ചുത്രേസ്യാ! ഞാം കഴിഞ്ഞ ആഴ്ച അവിടെവന്ന് നാലഞ്ചു ദിവസംവന്നു താമസിച്ചില്ലേ .അന്ന് ഞാം ഏന്റെ കെറെ തുണിവാഷ് ചെയ്തു.ഇവിടെ വന്നു നോക്കിയപ്പം എന്റെ പുത്തനൊരു ബ്രാ കാണാനില്ല.അരികിറേന്ത പിടിപ്പിച്ച ചൊമന്ന ബ്രാ!

അയ്യോടീ  അപ്പമതു നിന്റേതാരുന്നോ! ഞാം ഇതിയാനെ ഭള്ളു പറഞ്ഞേന് കണക്കില്ല .നിന്റെ കാര്യം ഞാനങ്ങുമറന്നുപോയി. ഇത്രേം വലിയ സൈസ് ബ്രാ, ഞാനിവിടെ അയലോക്കത്തെ തടിച്ച സ്ത്രീക്കേ കണ്ടിട്ടൊള്ളൂ.ങാ! ഇവിടെ ജനിച്ച നിനക്ക് അത്രേം തടി ഒണ്ടല്ലോ.എന്തായാലും,പാവപ്പെട്ട ഇതിയനെ ഞാം, പമ്പരത്തേക്കേറ്റി!!

Sudhir Panikkaveetil 2021-11-30 18:34:09
ഭാര്യ ഉപയോഗിക്കാത്ത അടിവസ്ത്രമാണെന്നു ഭർത്താവ് തിരിച്ചറിഞ്ഞില്ലെന്നതിൽ അത്ഭുതപ്പെടാനില്ല. വസ്ത്രത്തിന്റെ കണക്കെടുപ്പ് പ്രണയിക്കുന്ന കാലത്തല്ലേ നടക്കുന്നത്. വിവാഹം സായാഹ്നത്തോട് അടുക്കുമ്പോൾ അതിനു പ്രസക്തി ചിലർ കൽപ്പിക്കുന്നില്ല. ഇത് നിന്റെയല്ലല്ലോ പിന്നെ ആരുടെ? എന്ന് കറിയാച്ചൻ ചോദിച്ചെങ്കിൽ പെണ്ണമ്മയും സമാധാനപ്പെട്ടേനെ. അന്യസ്ത്രീയുടെ വസ്ത്രം ഭാര്യയുടേതാണെന്ന ഭാവത്തിൽ കറിയാച്ചൻ നിന്നപ്പോൾ പെണ്ണമ്മ പൊട്ടിത്തെറിച്ചത് സ്വാഭാവികം. ഹാസ്യരസം കുറവാണെങ്കിലും വിവരണം ചിരിപ്പിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക