Image

പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തി; അനിത പുല്ലയിലിനെതിരേ കേസ്

Published on 30 November, 2021
പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തി; അനിത പുല്ലയിലിനെതിരേ കേസ്


കൊച്ചി: പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തും പ്രവാസി മലയാളിയുമായ അനിത പുല്ലയിലിനെതിരേ ക്രൈം ഞ്ച്രാഞ്ച് കേസെടുത്തു. മോന്‍സനെതിരായ പോക്സോ കേസിലെ ഇരയുടെ പേര് സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ അനിത വെളിപ്പെടുത്തിയെന്നാണു പരാതി.

 ചാനല്‍ അധികൃതരുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് അനിതയ്‌ക്കെതിരേ കേസെടുത്തത്. ഇറ്റലിയില്‍ കഴിയുന്ന അനിതയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പുരാവസ്തു തട്ടിപ്പു കേസില്‍ അന്വേഷണസംഘം അനിതയെ ഓണ്‍ലൈന്‍ വഴി ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ മോന്‍സനുമായി സൗഹൃദത്തിലായിരുന്ന അനിത പിന്നീട് മോന്‍സനുമായി തെറ്റിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക