ഛായാമുഖി (കവിത: ശ്രീദേവി മധു)

Published on 01 December, 2021
ഛായാമുഖി  (കവിത: ശ്രീദേവി മധു)
കിളിവാതിൽത്തൂവാനം
കവിളോരം തഴുകുമ്പോൾ
ഞാനോരം നീ തൂവും, കുളിര്

മഴനാഴി കവിയുന്നെന്നുള്ളിൽ
മദനശലാകങ്ങളായി...
ആകാശസ്ഫടികങ്ങൾ പോലെ ...

സൂചിമുഖീ
നീയണയൂ , കാട്ടു -
പുല്ലാനി പൂവിട്ടുനിൽപൂ

പഞ്ചാരക്കുഴമണ്ണേ
മിണ്ടല്ലേ നീ
മഞ്ജീരം ശ്രുതി മീട്ടും  നാദം കേൾപ്പൂ
ആനന്ദഭൈരവിയായീ ...

ഹേമന്ദഹരിതേ
ഇതൾ വിടർത്തൂ , കാട്ടു -
ഗോമേദകം രേണു തേടി വന്നൂ

പദമറിയാതൊരു രാഗ-
മൊഴുകുന്നകതാരിൽ
ആരാരുമറിയേണ്ടാ പാട്ടേതെന്ന്

ഛായാമുഖീ ,
പ്രിയതംപറയൂ
ഒലിപ്പുഴയോളങ്ങളുറക്കമായി...

നീ , എൻ
ആജീവ, നിശ്വാസമാകൂ....


ഛായാമുഖി  (കവിത: ശ്രീദേവി മധു)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക