Image

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹയെന്ന് ബന്ധുക്കള്‍

Published on 01 December, 2021
യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹയെന്ന് ബന്ധുക്കള്‍
മണിമല: വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മി (27)യുടെ മരണം സ്വീഡനില്‍ ജോലി ഉറപ്പാക്കിയ ഘട്ടത്തില്‍. മണിമല വള്ളംചിറ ഈട്ടിത്തടത്തില്‍ റോഷന്റെ ഭാര്യയായ നിമ്മി കര്‍ണാടകയില്‍ നഴ്‌സായിരുന്നു. ഇതിനിടെ സ്വീഡനില്‍ ജോലികിട്ടി. അങ്ങോട്ടേക്കു പോകുന്നതിനു മുന്നോടിയായാണു മണിമലയിലെ ഭര്‍തൃവീട്ടില്‍ എത്തിയത്.

ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷമാണു മുറിയിലേക്കു പോയത്. തുടര്‍ന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നാണു ബന്ധുക്കളുടെ മൊഴി. ഭര്‍ത്താവ് റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു. നിമ്മിയുടെ വിദേശത്തുള്ള അമ്മ എത്തിയ ശേഷം വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ സംസ്‌കാരം നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക