Image

സൈജുവിനെ കൂടുതല്‍ കുരുക്കിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

ജോബിന്‍സ് Published on 01 December, 2021
സൈജുവിനെ കൂടുതല്‍ കുരുക്കിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പൊലീസ്. സൈജുവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്നുള്ള പുതിയ വിവരങ്ങളാണ് പ്രതിയെ കൂടുതല്‍ കുരുക്കിലേക്ക് എത്തിക്കുന്നത്. സൈജു കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കറിവെച്ചതിനെ കുറിച്ചുള്ള സന്ദേശങ്ങള്‍ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ആരോപണമുള്ളത്.

ഈ സംഭവത്തില്‍ സൈജുവിനെതിരെ വനം വകുപ്പ് കേസെടുത്ത് ഉടന്‍ അന്വേഷണം ആരംഭിച്ചേക്കും. എവിടെയാണ് വേട്ടയാടല്‍ നടന്നതെന്നതും ആര്‍ക്കൊക്കെ ഇതുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. 

സൈജുവിന് മയക്കുമരുന്ന് കച്ചവടക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂന്നാറില്‍ വിതരണം ചെയ്തത് എംഡിഎംഎയാണെന്ന് സൈജു സമ്മതിച്ചെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

നരഹത്യയ്ക്കുള്ള പോലീസ് കേസും മയക്കുമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് കേസും വരുന്നതിന് പിന്നാലെയാണ് കുരുക്ക് മുറുക്കി വനംവകുപ്പിന്റെ കേസുകൂടി വരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക