പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിക്കാന്‍ ഉത്തരവ്

ജോബിന്‍സ് Published on 01 December, 2021
പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിക്കാന്‍ ഉത്തരവ്
അനധികൃത നിര്‍മ്മാണങ്ങളുടെയും നിയമസഭയില്‍ ഹാജരാകാത്തതിന്റേയും പേരില്‍ വിവാദത്തിലായിരുന്ന എംഎല്‍എയാണ് പി.വി. അന്‍വര്‍. അന്‍വറിന് തിരിച്ചടിയായി ഒരു ഉത്തരവ് കൂടിയുണ്ടായിരിക്കുകയാണ്. അന്‍വറിന്റെ ഭാര്യാപിതാവ് നിര്‍മ്മിച്ചിരിക്കുന്ന റോപ് വേ പൊളിക്കണമെന്ന് ഓംബുഡ്‌സ്മാനാണ് ഉത്തരവിറക്കിയത്. 

ഉത്തരവ് നടപ്പിലാക്കാന്‍ അമാന്തിച്ചാല്‍ പഞ്ചായത്ത് സെക്രട്ടറി പിഴയടയ്‌ക്കേണ്ടിവരുമെന്നും ഓംബുഡ്‌സ്മാന്റെ ഉത്തരവിലുണ്ട്.  റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദതടയണക്ക് കുറുകെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്നാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടത്.

അനധികൃതനിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെപ്തംബര്‍ 22ന് ഓംബുഡ്സ്മാന്‍ ഉത്തരവ് നല്‍കിയത്. ഈ ഉത്തരവ് നടപ്പിലാക്കാതിനെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് കര്‍ശനമായ താക്കിത് നല്‍കി വീണ്ടും ഉത്തരവിറക്കിയത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക