പൊന്‍കുന്നത് ലോറിക്കടിയില്‍പ്പെട്ട് നേഴ്‌സിന് ദാരുണാന്ത്യം

ജോബിന്‍സ് Published on 01 December, 2021
പൊന്‍കുന്നത് ലോറിക്കടിയില്‍പ്പെട്ട് നേഴ്‌സിന് ദാരുണാന്ത്യം
പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ നേഴ്‌സിന് ദാരുണമരണം. പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനില്‍ രാവിലെ 8  മണിയോടെയാണ് അപകടമുണ്ടായത്.  വാഹനപകടത്തിന്‍  അരവിന്ദാ ആശുപത്രിയിലെ നേഴ്‌സായ. പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട്  സ്വദേശിനി  കൃഷ്ണവിലാസത്തില്‍ പി.ജി അമ്പിളി (43) യാണ് മരിച്ചത് . 

രാവിലെ ആശുപത്രിയില്‍ ഡ്യൂട്ടിക്ക്  വീട്ടില്‍ നിന്നും ആക്റ്റീവ സ്‌കൂട്ടറില്‍ എത്തിയ അമ്പിളി,  കെവിഎംഎസ് ജംഗ്ഷനില്‍ ആശുപത്രിയിലേക്ക് തിരിയുവാന്‍ ശ്രമിച്ചപ്പോള്‍, പിറകില്‍ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. അമ്പിളിയുടെയും ശരീരത്തില്‍ കൂടി കയറിയിറങ്ങിയ ലോറിയുടെ അടിയില്‍പെട്ട് ദാരുണമായാണ് മരണപ്പെട്ടത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക