ഡിസംബറിനെ വരവേറ്റ് നസ്രിയ ; ഏറ്റെടുത്ത് ആരാധകര്‍

ജോബിന്‍സ് Published on 01 December, 2021
ഡിസംബറിനെ വരവേറ്റ് നസ്രിയ ; ഏറ്റെടുത്ത് ആരാധകര്‍
മലയാളിയുടെ പ്രിയനായികയും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആരാധകര്‍ ആവേശത്തോടെയാണ് ഫോട്ടോ ഏറ്റെടുത്തിരിക്കുന്നത്. നസ്രിയയുടെ പലഫോട്ടോകളും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും തരംഗമാകാറുണ്ടെങ്കിലും ഈ ഫോട്ടോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 

ഡിസംബര്‍ ഒന്നാം തിയതിയായ ഇന്ന് ഡിസംബറിനെ സ്വാഗതം ചെയ്തുകൊണ്ടാണ് നസ്രിയ പുതിയ ഫോട്ടോ പോസ്റ്റ് ചെയതിരിക്കുന്നത്. ഡിസംബര്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മാസമാണെന്നും ഡിസംബറിന് സ്വാഗതമെന്നുമാണ് നസ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

നസ്രിയയുടേതായി ഇനി തെലുങ്ക് ചിത്രമാണ് പ്രദര്‍ശനത്തിന് എത്താനുള്ളത്. 'അണ്ടെ സുന്ദരാനികി'യെന്ന ചിത്രത്തിലാണ് നസ്രിയ നായികയായി അഭിനയിച്ചിരിക്കുന്നത്. നാനിയാണ് പുതിയ ചിത്രത്തില്‍ നായകനാകുന്നത്. വിവേക് അത്രേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡിസംബറിനെ വരവേറ്റ് നസ്രിയ ; ഏറ്റെടുത്ത് ആരാധകര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക