ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Published on 01 December, 2021
ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 നായിരുന്നു സത്യപ്രതിജ്ഞ. 11 മണിക്ക് സഭയിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

2024 വരെയാണ് കാലാവധി. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ.മാണി 96 വോട്ടുകൾക്ക് ജയിച്ചിരുന്നു. ആകെ 137 വോട്ടുകളാണ് പോൾ ചെയ്തത്. യുഡിഎഫിന് 40 വോട്ടു കിട്ടി. ഒരെണ്ണം അസാധുവായിരുന്നു .

ലോകസഭയിലും രാജ്യസഭയിലും കേരള കോണ്‍ഗ്രസ് (എം) ന് അംഗങ്ങളായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക