60 കഴിഞ്ഞവരും മറ്റു രോഗാവസ്ഥയുള്ളവരും വിദേശയാത്ര ഒഴിവാക്കണം: ലോകാരോഗ്യസംഘടന

Published on 01 December, 2021
60 കഴിഞ്ഞവരും മറ്റു രോഗാവസ്ഥയുള്ളവരും വിദേശയാത്ര ഒഴിവാക്കണം: ലോകാരോഗ്യസംഘടന
60 വയസ്സ് പിന്നിട്ടവരും മറ്റു രോഗാവസ്ഥയുള്ളവരും വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ എന്ന പുതിയ വകഭേദത്തിന്റെ ഉഗ്രവ്യാപനശേഷിയെക്കുറിച്ച് ലഭിച്ച പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.
 
ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ മ്യൂട്ടേഷനുകള്‍ നടന്ന് രൂപപ്പെട്ടതിനാല്‍ തന്നെ  ഒമിക്രോണിനെ ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്. മറ്റൊരു തരംഗത്തിലേക്ക് ഈ വകഭേദം വഴിവയ്ക്കുമോ എന്ന ഭയംകൊണ്ടാണ് അത് ഒഴിവാക്കാനുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുവരുന്നത്. ഇതിനോടകം 17 രാജ്യങ്ങളിലെങ്കിലും ഒമിക്രോണ്‍ സാന്നിധ്യം അറിയിച്ചു.
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക