ഇനി 'തല' എന്ന് വിളിക്കരുതെന്ന് ആരാധകർക്ക് കത്തെഴുതി അജിത്ത്

Published on 01 December, 2021
ഇനി 'തല' എന്ന് വിളിക്കരുതെന്ന്  ആരാധകർക്ക് കത്തെഴുതി അജിത്ത്
തമിഴിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അജിത്ത് കുമാറിന്റെ പുതിയ ചിത്രമായ ‘വാലിമൈ’ക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. എന്നാല്‍ ഇപ്പോഴിതാ തന്നെ ഇനി മുതല്‍ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നടന്‍്. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് തന്നെ ഇനി മുതല്‍ തല എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത് അഭ്യര്‍ത്ഥിച്ചത്.

ഇനി മുതല്‍ ‘അജിത്ത് കുമാര്‍’ എന്നോ ‘എ.കെ’ എന്നോ മാത്രം പരാമര്‍ശിക്കണമെന്നും ‘തല’ എന്ന് വിളിക്കരുതെന്നുമാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 2001-ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് തല എന്ന വിളിപ്പേര് ലഭിച്ചത്.

നടന്‍ വിജയുടെ ആരാധകരുമായുള്ള ഫാന്‍ ഫൈറ്റിനെത്തുടര്‍ന്ന് മു്മ്പ് തന്റെ ആരാധക സംഘം അജിത് പിരിച്ചുവിട്ടിരുന്നു.അജിത് നായകനായ വാലിമൈ 2022 പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്.

എച്ച് വിനോദാണ് വാലിമൈ സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക