Image

അഖിലേഷ്​ യാദവിനെതിരെ ഫേസ്​ബുക്​ പോസ്റ്റ്​; സി.ഇ.ഒ സക്കര്‍ബര്‍ഗിനെതിരെ യു.പിയില്‍ കേസ്​

Published on 01 December, 2021
അഖിലേഷ്​ യാദവിനെതിരെ ഫേസ്​ബുക്​ പോസ്റ്റ്​; സി.ഇ.ഒ സക്കര്‍ബര്‍ഗിനെതിരെ യു.പിയില്‍ കേസ്​
ന്യൂഡല്‍ഹി:  സമാജ്​വാദി പാര്‍ട്ടി നേതാവ്​ അഖിലേഷ്​ യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് ഫേസ്​ബുക്​ സി.ഇ.ഒ മാര്‍ക്ക്​ സക്കര്‍ബര്‍ഗിനെതിരെ കേസ്. യു പിയിലെ കനൗജ്​ ജില്ലയിലാണ്​ സംഭവം. 

അഖിലേഷ് യാദവിനെതിരെ മാർക്ക് സുക്കർബർഗ് അല്ല പോസ്റ്റിട്ടതെങ്കിലും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ സക്കര്‍ബര്‍ഗിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്​ഫോം ഉപയോഗിച്ചുവന്നതാണ് കേസ്. അമിത്​ കുമാര്‍ എന്ന വ്യക്തിയാണ്​ പരാതി നൽകിയിരിക്കുന്നത്.

 ‘ബുവ ബാബുവ’ എന്ന പേരിലുള്ള ഫേസ്​ബുക് പേജിലൂടെ സമാജ്​വാദി പാര്‍ട്ടി അധ്യക്ഷന്‍റെ പ്രതിശ്ചായ തകര്‍ക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്​.പി നേതാവ്​ മായാവതി- അഖിലേഷ്​ യാദവ്​ സഖ്യത്തെ പരിഹസിച്ച്‌​ വിളിച്ചിരുന്ന ​പേരാണ്​ ബുവ ബാബുവ. ‘അന്വേഷണത്തില്‍ ഫേസ്​ബുക്ക്​ സി.ഇ.ഒ മാര്‍ക്ക്​ സക്കര്‍ബര്‍ഗിന്‍റെ പേര്​ ഒഴിവാക്കി. എന്നാല്‍ ഫേസ്​ബുക്​ പേജിന്‍റെ ​അഡ്​മിനി​സ്​ട്രേറ്റര്‍ക്കെതിരായ പരാതി അന്വേഷിക്കുമെന്ന് മുതിര്ന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക