Image

മധുവിന്റെ കഥപറയുന്ന ഹ്രസ്വചിത്രം ‘വിശപ്പിന്’ മികച്ച തിരക്കഥയ്ക്കുള്ള ഇന്ത്യൻ ഫിലിം ഹൗസിന്റെ പുരസ്ക്കാരം

Published on 01 December, 2021
മധുവിന്റെ കഥപറയുന്ന ഹ്രസ്വചിത്രം ‘വിശപ്പിന്’ മികച്ച തിരക്കഥയ്ക്കുള്ള ഇന്ത്യൻ ഫിലിം ഹൗസിന്റെ പുരസ്ക്കാരം
അട്ടപാടിയിലെ മധുവിന്റെ ജീവിത കഥയെ ആസ്പദമാക്കി തയാറാക്കിയ 'വിശപ്പെ'ന്ന ഷോർട്ട് ഫിലിമിന് മികച്ച തിരക്കഥക്കുള്ള ഇന്ത്യൻ ഫിലിം ഹൗസിന്റെ പുരസ്ക്കാരം. കൊല്ലം സ്വദേശി നവാഗത സംവിധായകൻ അഭിനവ് ശിവനാണ് വിശപ്പിന് ജീവൻ നൽകിയത്.

കേരളത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ ദാരുണമായ കൊലപാതകം. വിശപ്പ്‌ മാറ്റുന്നതിനായി ഒരു ഗതിയും ഇല്ലാതെ ഒരു നേരത്തെ ആഹാരം മോഷ്ടിച്ചതിന്റെ പേരിൽ കപട സദാചാരികളുടെ മർദനം ഏറ്റ് മരണമടഞ്ഞ സംഭവത്തെ ആസ്പദമാക്കിയാണ് നവാഗത സംവിധായകനായ അഭിനവ് ശിവൻ ‘വിശപ്പ്‌’ എന്ന ഹ്രസ്വ ചിത്രം ഒരുക്കിയത്.

കൊല്ലം സി.വി. എൻ. കളരിയിലെ പി. വി. ശിവകുമാർ ഗുരുക്കളുടെയും സ്വപ്ന ശിവകുമാറിന്റെയും മകനാണ് അഭിനവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക