Image

എച്ച് -1 ബി വിസ തട്ടിപ്പ് കേസിൽ പ്രതി കാവുരുവിന് 15 മാസം തടവും 50000 ഡോളർ പിഴയും

Published on 01 December, 2021
എച്ച് -1 ബി വിസ തട്ടിപ്പ് കേസിൽ പ്രതി കാവുരുവിന്  15 മാസം തടവും 50000 ഡോളർ  പിഴയും
കാലിഫോർണിയ:  എച്ച്- 1 ബി  വിസ തട്ടിപ്പ് കേസിൽ പ്രതിയായ സണ്ണിവെയ്‌ൽ നിവാസി  കിഷോർ കുമാർ കാവുരു കുറ്റം സമ്മതിച്ചു. നാല് സ്റ്റാഫിംഗ് കമ്പനികളുടെ ഉടമയും ഓപ്പറേറ്ററും സിഇഒയുമാണെന്ന് അവകാശപ്പെട്ടുകൊണ്ട് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് എച്ച്-1 ബി വിസ ലഭ്യമാക്കുമെന്നും  അവരെ ടെക് കമ്പനികളിൽ നിയമിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചതാണ് കാവുരുവിന്റെ പേരിലുള്ള കുറ്റകൃത്യമെന്ന്  പ്രോസിക്യൂട്ടർമാർ പറഞ്ഞു.

100-ലധികം H-1B വിസ അപേക്ഷകൾ സമർപ്പിച്ചിരുന്നതായി പ്രതി  തന്റെ ഹരജിയിൽ സമ്മതിച്ചു, ജോലി സ്ഥാനങ്ങളെ തെറ്റായി വിവരിക്കുകയും തൊഴിലാളികളെ ആ കമ്പനികളിൽ നിയമിക്കുമെന്ന് തെറ്റായി പ്രസ്താവിക്കുകയും ചെയ്തതിനാണ് ഇയാൾക്ക്  15 മാസത്തെ തടവും  500,000 ഡോളർ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

വിസ ലഭിക്കുന്നതിനുള്ള അപേക്ഷ  തയ്യാറാക്കാനും സമർപ്പിക്കാനും ആയിരക്കണക്കിന് ഡോളർ നൽകണമെന്ന് ഇയാൾ ആളുകളോട്  ആവശ്യപ്പെട്ടിരുന്നു, ഇത് തൊഴിൽ വകുപ്പിന്റെ (DOL) ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക