മറിയം സൂസൻ മാത്യുവിന്റെ അന്ത്യകർമ്മങ്ങൾക്കു ഫോമാ തുക സമാഹരിക്കുന്നു 

Published on 01 December, 2021
മറിയം സൂസൻ മാത്യുവിന്റെ അന്ത്യകർമ്മങ്ങൾക്കു ഫോമാ തുക സമാഹരിക്കുന്നു 

അലബാമയിൽ കൊല്ലപ്പെട്ട മറിയം സൂസൻ മാത്യുവിന്റെ അന്ത്യകർമ്മങ്ങൾക്കും മറ്റുമായി സഹായമെത്തിക്കാൻ ഫോമായും ഫോമാ ഹെൽപ്പിംഗ് ഹാൻഡ്‌സും  തുക സമാഹരിക്കുന്നു.

നാല് മാസം മുൻപ് മാത്രം വന്നതാണ് അവരുടെ കുടുംബം. മസ്കറ്റിൽ നിന്ന് അമേരിക്കയിലേക്ക് വന്നത് അബദ്ധമായിപ്പോയോ എന്ന് പോലും കുടുംബം ഇപ്പോൾ ചിന്തിക്കുന്നു.

ഈ വിഷമഘട്ടത്തിൽ അമേരിക്കൻ മലയാളികളുടെ സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കാൻ ഈ തുക സമാഹരണത്തിനു കഴിയും 

തുക നല്കാൻ ക്ലിക്ക് ചെയ്യുക:

https://www.gofundme.com/f/donate-for-mariams-final-departure-to-kerala?utm_campaign=p_cf+share-flow-1&utm_medium=copy_link&utm_source=customer

https://fomaahelpinghands.org/case-view/61a6dfcb89eaee6a893bc0a8

ഇതേ സമയം അക്രമി പോലീസിൽ ഹാജരായി. അബദ്ധത്തിൽ വെടി  പൊട്ടിയതാണെന്നാണ് 18  വയസുള്ള അയാൾ പോലീസിൽ പറഞ്ഞത്. എന്നാൽ രാത്രി രണ്ട് മണിക്ക് തോക്കെടുത്തു കളിക്കുന്നത് സുബോധമുള്ളവർ ചെയ്യുന്ന പണിയാണോ എന്നതാണ് ആലോചിക്കേണ്ടത്. പോലീസ് ഏതു വകുപ്പ് പ്രകാരമാണ് കേസ് ചാർജ് ചെയ്യുന്നതെന്നാണ് ഇനി അറിയാനുള്ളത്.

മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക